Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കാട്ടുപൂച്ചയെ വീടിനുള്ളിൽ നിന്നും പിടികൂടി.

കാട്ടുപൂച്ചയെ വീടിനുള്ളിൽ നിന്നും പിടികൂടി.
തിരുവല്ല: നിരണത്ത് കാട്ടുപൂച്ചയെ വീടിനുള്ളിൽ നിന്നും വനം വകുപ്പ് എത്തി പിടികൂടി. നിരണം വടക്കുംഭാഗം മുപ്പരത്തിൽ വീട്ടിൽ നിന്നും തിങ്കളാഴ്ച രാത്രിയാണ് വനം വകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീം എത്തി കാട്ടുപൂച്ചയെ പിടികൂടിയത്. പുലിക്കുട്ടിയുടെ വലുപ്പമുള്ള കാട്ടുപൂച്ചയാണ് ഇവിടെ നിന്നും പിടികൂടിയത്.
       വർഷങ്ങളായി ആൾ താമസമില്ലാതെ കിടക്കുകയായിരുന്നു ഈ വീട്. സ്വന്തം വീട്ടിൽ വെള്ളം കയറിയതിനെത്തുടർന്ന് സമീപവാസിയായ അന്നപറമ്പിൽ വിശ്വനാഥനും ഭാര്യയുമാണ് ഇപ്പോൾ ഈ വീട്ടിൽ താമസിച്ചു വന്നിരുന്നത്. ചൊവ്വാഴ്ച വൈകുന്നേരം നാലു മണിയോടെ വിശ്വനാഥന്റെ ഭാര്യയാണ്
വീടിനു പുറത്ത് കാട്ടുപൂച്ചയെ കണ്ടത്. ഇവർ വീടിനുള്ളിൽ കടന്ന് കതകുകളെല്ലാം അടച്ചെങ്കിലും കാട്ടുപൂച്ച വീടിനുള്ളിൽ കടന്ന് കട്ടിലിന്റെ അടിയിൽ ഒളിച്ചിരുന്നു. തുടർന്ന് റാന്നിയിൽ നിന്നെത്തിയ ആർആർ ടീം കാട്ടുപൂച്ചയെ പിടികൂടുകയായിരുന്നു. പിടിയിലായ പൂച്ചയെ ഗവി വനമേഖലയിൽ തുറന്നു വിട്ടു. 
       സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജിജോ ജോർജിന്റെ നേതൃത്വത്തിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ മനീഷ് മോൻ, അരുൺ രാജ്, ഫിറോസ്ഖാൻ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement