Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അച്ഛന്റെ കൈയ്യില്‍ നിന്ന് താഴെ വീണ് പരിക്കേറ്റ നാല് വയസ്സുകാരന്‍ മരിച്ചു.

അച്ഛന്റെ കൈയ്യില്‍ നിന്ന് താഴെ വീണ് പരിക്കേറ്റ നാല് വയസ്സുകാരന്‍ മരിച്ചു. 
തിരു.: അച്ഛന്റെ കൈയ്യില്‍ നിന്ന് താഴെ വീണ് പരിക്കേറ്റ നാല് വയസ്സുകാരന്‍ മരിച്ചു. പാറശ്ശാലക്ക് സമീപം പരശുവയ്‌ക്കല്‍ പനയറക്കലില്‍ രജിന്‍, ധന്യ ദമ്പതികളുടെ ഏകമകന്‍ ഇമാന്‍ (4) ആണ് പരിക്കേറ്റ് ചികിത്സയിലിക്കേ മരിച്ചത്. തലയ്‌ക്കേറ്റ ഗുരുതര പരിക്കാണ് മരണ കാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.
       മാരായമുട്ടം ഗവണ്‍മെന്റ് എല്‍പിഎസ് സ്‌കൂളിലെ നഴ്‌സറി വിദ്യാര്‍ത്ഥിയാണ് ഇമാന്‍. ചൊവ്വാഴ്ച രാവിലെ നഴ്‌സറിയില്‍ കൊണ്ടു പോകുന്നതിനായി വീട്ടിനുള്ളില്‍ നിന്ന് പിതാവ് ഇമാനെ കയ്യിലെടുത്ത് പുറത്തിറങ്ങവേ വീടിനുളളില്‍ കിടന്ന കളിപ്പാട്ടത്തില്‍ ചവിട്ടി അച്ഛന്‍ കാല്‍ വഴുതി വീട്ടിനുള്ളില്‍ വീണു. വീഴ്ചയില്‍ പിതാവിന്റെ കൈയ്യില്‍ നിന്ന് ഇമാന്‍ താഴെക്ക് തെറിച്ചു വീഴുകയായിരുന്നു. വീഴ്ചയില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ ഇമാനെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ശസ്ത്രക്രിയ നടത്തിയെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

Post a Comment

0 Comments

Ad Code

Responsive Advertisement