Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബസിൻ്റെ വാതില്‍പ്പടിയില്‍ നിന്നും വീണ് വിദ്യാർത്ഥിക്ക് പരിക്ക്.

ബസിൻ്റെ വാതില്‍പ്പടിയില്‍ നിന്നും വീണ് വിദ്യാർത്ഥിക്ക് പരിക്ക്.
തിരുവല്ല: പൊടിയാടിയില്‍ ബസിന്റെ വാതില്‍പ്പടിയില്‍ നിന്നും വീണ് വിദ്യാർത്ഥിക്ക് പരിക്ക്. ബുധനാഴ്ച രാവിലെ എട്ടരയോടെ പൊടിയാടി ജങ്ഷനിലായിരുന്നു സംഭവം. വിദ്യാർത്ഥി വാതില്‍പ്പടിയില്‍ നിന്ന് വീഴുന്നതിന്‍റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
        സ്റ്റോപ്പില്‍ നിർത്തിയ ബസ് നീങ്ങി തുടങ്ങവേ കുട്ടി പിൻവശത്തെ വാതില്‍പ്പടിയില്‍ നിന്നും പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. മാവേലിക്കര- തിരുവല്ല റൂട്ടില്‍ ഓടുന്ന രഘുമോൻ എന്ന ബസില്‍ നിന്നുമാണ് കുട്ടി തെറിച്ചു വീണത്. സംഭവത്തിനു ശേഷം നിർത്താതെ പോയ ബസ്, പിന്നാലെ കാറിലെത്തിയാൾ  കാവുംഭാഗം ജങ്ഷനില്‍ വച്ച്‌ തടഞ്ഞു നിർത്തി ജീവനക്കാരെ വിവരം അറിയിച്ചു. തങ്ങളുടെ ബസില്‍ നിന്നും ആരും താഴേക്ക് വീണില്ലെന്ന് പറഞ്ഞ ജീവനക്കാർ, അദ്ദേഹത്തോട്  തട്ടിക്കയറി. തുടർന്ന് ചുറ്റും കൂടിയ നാട്ടുകാരും ബസ് ജീവനക്കാര്യം തമ്മില്‍ തർക്കമായി. ഇതിനിടെ മറ്റ് യാത്രക്കാരുടെ യാത്ര മുടങ്ങാതിരിക്കാൻ പൊലീസ് ഇടപെട്ട് ബസ് വിട്ടയക്കുകയായിരുന്നു. ഓട്ടോമാറ്റിക് ഡോർ ഉള്ള ബസിലേക്ക് കയറുന്നതിനിടെ വാതില്‍ അടയുകയും ബസ് മുന്നോട്ടെടുക്കുകയും ചെയ്തതിനു പിന്നാലെ വിദ്യാർത്ഥി പുറത്തേക്ക് വീഴുകയായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement