Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

യുവതിയെ കൊന്നത് കാട്ടാനയല്ല, ഭർത്താവ്.

യുവതിയെ കൊന്നത് കാട്ടാനയല്ല, ഭർത്താവ്.
ഇടുക്കി: പീരുമേട്ടിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസി യുവതിയെ കാട്ടാന അടിച്ചു കൊലപ്പെടുത്തിയെന്ന സംഭവത്തിൽ വൻ വഴിത്തിരിവ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. ഭർത്താവ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. പീരുമേട് തോട്ടാപ്പുരയിൽ താമസിക്കുന്ന മലമ്പണ്ടാര വിഭാഗത്തിൽപെട്ട സീതയാണ് വെള്ളിയാഴ്‌ച (42) കൊല്ലപ്പെട്ടത്.
      കാടിനകത്ത് സീത നടന്നു പോകുന്നതിനിടയിൽ കൊമ്പനാനയുടെ മുന്നിൽ അകപ്പെടുകയും തുമ്പിക്കൈ കൊണ്ട് അടിച്ച് ചുഴറ്റി എറിയുകയായിരുന്നു എന്നാണ് ഭർത്താവ് ബിനു (48) പറഞ്ഞത്. ഇത് വിശ്വസിച്ച് പ്രദേശത്ത് പ്രതിഷേധവും ഉണ്ടായിരുന്നു. എന്നാൽ, സംഭവത്തിൽ സംശയം തോന്നിയ വനം ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ചപ്പോൾ അവിടെ വന്യമൃഗം എത്തിയതിന്റെയോ ആക്രമണം നടത്തിയതിൻ്റെയോ ഒരു ലക്ഷണവും കണ്ടിരുന്നില്ല. തുടർന്നുണ്ടായ സംശയത്തെ തുടർന്നാണ് പോസ്റ്റ്മോർട്ടം നടന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement