Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; പ്രചാരണം അവസാന ഘട്ടത്തിലേക്ക്.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; പ്രചാരണം അവസാന ഘട്ടത്തിലേക്ക്.
നിലമ്പൂർ: നിലമ്പൂർ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടന്നു. 
         പ്രചാരണത്തിന് കൊഴുപ്പേകാൻ വയനാട് പാർലമെന്റ് അംഗവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗന്ധി വാദ്ര ഞായറാഴ്ച മണ്ഡലത്തിലെത്തും. പിണറായി വിജയൻ രണ്ട് ദിവസമായി മണ്ഡലത്തിൽ പ്രചരണം നടത്തി വരുകയാണ്. നാളെ മൂത്തേടം കാരപ്പുറത്തും നിലമ്പൂർ ചന്തക്കുന്നിലും പ്രിയങ്ക പ്രസംഗിക്കും. മഴ മാറിനിന്നാല്‍ റോഡ് ഷോയും സംഘടിപ്പിക്കാൻ നീക്കമുണ്ട്.
        പ്രചാരണം അവസാനിക്കാൻ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ പ്രിയങ്ക കൂടി എത്തുന്നതോടെ മണ്ഡലത്തിലെ രാഷ്ട്രീയ അന്തരീക്ഷം കോണ്‍ഗ്രസിന് അനുകൂലമായി മാറ്റാനാണ് യുഡിഎഫിൻ്റെ നീക്കം. പിണറായി ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിച്ച യുഡിഎഫ് നടപടിയെ നിശിതമായി വിമർശിച്ചതാണ് എല്‍ഡിഎഫ് ക്യാമ്പുകളെ സജീവമാക്കിയത്. പി.വി. അൻവറിന് നേരെയും അദ്ദേഹം രൂക്ഷവിമർശനം ഉന്നയിച്ചു. അൻവറിനെ വഞ്ചകനായി ചിത്രീകരിച്ചാണ് പിണറായി ആഞ്ഞടിച്ചത്. യുഡിഎഫിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ക്ക് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ തിരിച്ചടിക്കുകയും ചെയ്തിട്ടുണ്ട്. പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വർഗ്ഗീയതയാണ് സിപിഎം പറയുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 
         ബിജെപിയും പ്രചാരണ പരിപാടികളുമായി സജീവമാണ്. സി.കെ. പത്മനാഭൻ, കുമ്മനം രാജശേഖരൻ, അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവരടക്കം കഴിഞ്ഞ ദിവസം മണ്ഡലത്തിലെത്തി. 
പി.വി. അൻവറും കൺവൻഷൻ സംഘടിപ്പിച്ച് തൻ്റെ രാഷ്ട്രീയ നിലപാടുകൾ വിശദീകരിക്കുന്നുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement