Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പുതിയ തീരദേശ ന്യൂനമർദ്ദപാത്തി രൂപപ്പെട്ടു: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത.

പുതിയ തീരദേശ ന്യൂനമർദ്ദപാത്തി രൂപപ്പെട്ടു: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത.
തിരു.: ജാർഖണ്ഡിനും  ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലുമായി  ശക്തി കൂടിയ ന്യൂനമർദം സ്ഥിതി ചെയ്യുന്നു. രാജസ്ഥാന് മുകളിലെ മറ്റൊരു ന്യൂനമർദ്ദം ചക്രവാതച്ചുഴിയായി ശക്തി കുറഞ്ഞു. കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി  തുടരുന്നു.
       ഇതിൻ്റെ ഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയുണ്ട്. 2025 ജൂൺ 19, 22  മുതൽ 25 വരെ തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന്  കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂൺ 19ന് കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 40-60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ്  ശക്തമാകാനും സാധ്യതയുണ്ടെന്നും അറിയിപ്പിലുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement