Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സാമ്പത്തികത്തർക്കം: ഒരാൾ കുത്തേറ്റു മരിച്ചു. പ്രതി പിടിയിൽ.

സാമ്പത്തികത്തർക്കം: ഒരാൾ കുത്തേറ്റു മരിച്ചു. പ്രതി പിടിയിൽ.
പാലാ: വള്ളിച്ചിറയിൽ 62 കാരൻ കുത്തേറ്റു മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രതി പിടിയിലായിട്ടുണ്ട്. വള്ളിച്ചിറയിൽ വലിയകാലായിൽ പി.ജെ. ബേബി ആണ് മരിച്ചത്.    
          വക്കീൽ ബേബി എന്ന് വിളിക്കുന്ന വള്ളിച്ചിറ സ്വദേശി ആരംകുഴക്കൽ എ.എൽ. ഫിലിപ്പോസ് ആണ് കുത്തിയത്. ഫിലിപ്പോസിന്റെ പേരിലുള്ള ഹോട്ടൽ ആറ് മാസമായി മറ്റൊരാൾക്ക് ദിവസവാടകയ്ക്ക്  നൽകിയിരിക്കുകയാണ്. ഇവിടെ ചായ കുടിക്കാൻ എത്തിയതായിരുന്നു ഇരുവരും. പള്ളിയിലേക്ക് പോകും വഴിയാണ് ബേബി ഹോട്ടലിൽ കയറിയത്. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നിലവിൽ ഉണ്ടായിരുന്നു. പരസ്പര ജാമ്യത്തിൽ സഹകരണ ബാങ്കിൽ നിന്നും ലോൺ എടുത്തതും നിലവിലുണ്ട്. ഇത് സംബന്ധിച്ച് ഇരുവരും തമ്മിൽ കാലങ്ങളായി തർക്കങ്ങളും നിലവിലുണ്ടായിരുന്നു. രാവിലെ ചായക്കടയിൽ എത്തിയപ്പോൾ ഇത് സംബന്ധിച്ച് ഇരുവരും തമ്മിൽ തർക്കം ഉണ്ടാവുകയും പലചരക്ക് കടക്കാരനായ ബേബി കത്തിയെടുത്ത് കുത്തുകയുമായിരുന്നു. നെഞ്ചിൽ കുത്തേറ്റ ബേബി മരണപ്പെട്ടു. ഇയാളുടെ മൃതദേഹം പാലായിലെ ആശുപത്രിയിലേക്ക് മാറ്റി. 
          ബേബിയെ കുത്തിയ ഫിലിപ്പോസ് ഓടി രക്ഷപ്പെട്ടെങ്കിലും ഇയാളെ പിന്നീട് പോലീസ് പിടികൂടുകയായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement