Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ക്ഷേത്രോത്സവത്തിനിടെ സംഘർഷം; യുവാവ് കൊല്ലപ്പെട്ടു.

ക്ഷേത്രോത്സവത്തിനിടെ സംഘർഷം; യുവാവ് കൊല്ലപ്പെട്ടു.
കോഴിക്കോട്: മായനാട് സ്വദേശിയായ യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. ഇരുപതുകാരനായ സൂരജ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികള്‍ കസ്റ്റഡിയിലായി. 
         ഇന്നലെ രാത്രിയായിരുന്നു സംഭവം. ഇരുപതോളം പേര്‍ ചേര്‍ന്നാണ് യുവാവിനെ മര്‍ദിച്ചതെന്ന് ബന്ധു പറയുന്നു. പ്രദേശത്തുള്ള തിരുത്തിയാട് ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം. രണ്ട് വിഭാഗങ്ങളായി തിരിഞ്ഞ് സംഘര്‍ഷത്തിലേക്ക് ഏര്‍പ്പെടുകയായിരുന്നു. ഇതില്‍ സൂരജിന് ഗുരുതരമായി പരുക്കേറ്റു. ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ മൂന്നു പേര്‍ ചേവായൂര്‍ പൊലീസിന്റെ കസ്റ്റഡിയില്‍ ഉണ്ടെന്നാണ് സൂചന. 15 പേര്‍ക്കെതിരെ വിഷയത്തില്‍ കേസെടുത്തിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement