Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കളമശ്ശേരിയിലെ കനത്ത മഴയ്ക്ക് കാരണം മേഘവിസ്‌ഫോടനം: കുസാറ്റ് അധികൃതർ.

കളമശ്ശേരിയിലെ കനത്ത മഴയ്ക്ക് കാരണം മേഘവിസ്‌ഫോടനം: കുസാറ്റ് അധികൃതർ.


കൊച്ചി: കളമശ്ശേരിയിലെ കനത്ത മഴയ്ക്ക് കാരണം മേഘവിസ്‌ഫോടനമെന്ന് കുസാറ്റ് അധികൃതർ. ഒന്നര മണിക്കൂറില്‍ 100 എംഎം മഴ പെയ്തുവെന്ന് കുസാറ്റിലെ പ്രഫസർ എസ്. അഭിലാഷ് അറിയിച്ചു. കുസാറ്റിന്റെ മഴമാപിനിയിലാണ് ഇത് രേഖപ്പെടുത്തിയത്.
          കളമശ്ശേരിയില്‍ ഏകദേശം നാനൂറോളം വീടുകളില്‍ വെള്ളം കയറി. മീലേപ്പാടത്ത് മാത്രം ഇരുനൂറോളം വീടുകളില്‍ വെള്ളം കയറി. നിലവില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ കളമശ്ശേരിയില്‍ ആരംഭിച്ചിട്ടുണ്ട്. കളമശ്ശേരി പത്തടിപ്പാലം മൃൂസിയം നഗറില്‍ നിർത്തിയിട്ടിരുന്ന കാർ വെള്ളക്കെട്ടില്‍ ഒഴുകിപ്പോകാൻ തുടങ്ങിയതോടെ പ്രദേശവാസികള്‍ കയറ് കെട്ടി വലിച്ച്‌ കയറ്റി.
കാക്കനാട്‌ ഇൻഫോ പാർക്കില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. ആലുവ - ഇടപ്പള്ളി റോഡിലും സഹോദരൻ അയ്യപ്പൻ റോഡിലും വെള്ളം കയറി. കാനകള്‍ വൃത്തിയാക്കാത്തതിനാല്‍ പലയിടത്തും വെള്ളം ഒഴുകിപ്പോകുന്നില്ല. നഗരത്തില്‍ ഗതാഗതക്കുരുക്കും രൂക്ഷമാണ്. കനത്ത മഴ രാവിലെ ഏഴ് മണിക്ക് തുടങ്ങിയതാണ്. പല വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. ചിലയിടങ്ങളില്‍ കക്കൂസ് മാലിന്യമടക്കം കലർന്ന വെള്ളമാണ് റോഡുകളിലെത്തിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement