Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

'വയനാടോ റായ്ബറേലിയോ ? ഏതു സീറ്റാണ് രാഹുൽ നിലനിർത്തുക ?' - രാഹുലിൻ്റെ മറുപടി.

'വയനാടോ റായ്ബറേലിയോ ? ഏതു സീറ്റാണ് രാഹുൽ നിലനിർത്തുക ?'  - രാഹുലിൻ്റെ മറുപടി.

ന്യൂഡൽഹി: 'വയനാടോ റായ്ബറേലിയോ ? ഏതു സീറ്റാണ് താങ്കൾ നിലനിർത്തുക'  എഐസിസി ആസ്ഥാനത്ത് ചേർന്ന വാർത്താ സമ്മേളനത്തിൽ തന്നെത്തേടി ഈ ചോദ്യമെത്തിയപ്പോൾ നിറഞ്ഞ പുഞ്ചിരിയായിരുന്നു രാഹുൽ ഗന്ധിയുടെ ആദ്യ മറുപടി. പതിയെ രാഹുൽ ചോദ്യത്തോട് പ്രതികരിച്ചു. 'രണ്ടു സീറ്റിലും ജയിച്ചതിൽ ഏറെ സന്തോഷം. വയനാട്ടിലെയും റായ്ബറേലിയിലെയും ജനങ്ങൾക്ക് ഞാൻ ഹൃദയത്തിൽ നിന്ന് നന്ദി പറയുന്നു. ഏതു സീറ്റാണ് നിലനിർത്തുകയെന്ന് തീരുമാനിച്ചിട്ടില്ല. രണ്ടു സീറ്റും എനിക്ക് പ്രിയപ്പെട്ടതാണ്. എന്നാൽ, രണ്ടിലും തുടരാനാവില്ലല്ലോ. എല്ലാവശവും ആലോചിച്ച് അക്കാര്യത്തിൽ തീരുമാനത്തിലെത്തേണ്ടതുണ്ട്. ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ല' - രാഹുൽ പറഞ്ഞു.


Post a Comment

0 Comments

Ad Code

Responsive Advertisement