Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വൻഭൂരിപക്ഷം വലിയ ഉത്തരവാദിത്വം നൽകുന്നു: ഹൈബി ഈഡൻ.

വൻഭൂരിപക്ഷം വലിയ ഉത്തരവാദിത്വം നൽകുന്നു: ഹൈബി ഈഡൻ.

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വമ്പിച്ച ഭൂരിപക്ഷം ലഭിച്ചത് വലിയ ഉത്തരവാദിത്തങ്ങൾ നൽകുന്നതാണെന്ന് ഹൈബി ഈഡൻ. ഇത് നിറവേറ്റുക എന്നതാണ് ഇനിയുള്ള ദൗത്യമെന്നും ഹൈബി പറയുന്നു. അവസാന റിപ്പോർട്ട് പുറത്തു വരാനിരിക്കെ രണ്ടര ലക്ഷത്തിനടുത്ത് ആണ് ഹൈബിയുടെ നിലവിലെ ഭൂരിപക്ഷം. 
        വലിയ ഭൂരിപക്ഷത്തിനും വിജയത്തിനും ജനങ്ങളോട് അദ്ദേഹം നന്ദി പ്രകടിപ്പിച്ചു. നിലവിൽ ഇന്ത്യ മുന്നണിയുടെ പ്രകടനം ശുഭസൂചനയാണ് നൽകുന്നതെന്നും ഹൈബി അഭിപ്രായപ്പെടുന്നു. മുൻ വർഷങ്ങളിലെ പ്രവർത്തനങ്ങൾ വിലയിരുത്തി ഐക്യ ജനാധിപത്യ മുന്നണി ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറന്നതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് തെരഞ്ഞെടുപ്പ് ദിവസം ദുസ്സൂചനകൾ പുറത്തുവന്നിരുന്നു എന്നാണ് ഹൈബി പ്രതികരിച്ചത്.

Post a Comment

0 Comments

Ad Code

Responsive Advertisement