Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

യുവതിയുടെ മോർഫ് ചെയ്ത ചിത്രം സമൂഹമാധ്യമം വഴി പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റില്‍.

യുവതിയുടെ  മോർഫ് ചെയ്ത ചിത്രം സമൂഹമാധ്യമം വഴി പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റില്‍.


കോട്ടയം: യുവതിയുടെ ഫോട്ടോയും വീഡിയോയും മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നാട്ടകം പാക്കിൽ പൂവന്തുരുത്ത് റെയിൽവേ ഓവർ ബ്രിഡ്ജ് ഭാഗത്ത് മഠത്തിങ്കൽ വീട്ടിൽ അച്ചു എന്ന് വിളിക്കുന്ന സൂരജ് രാജ് എം. (27) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 2022 മുതൽ തന്റെ മൊബൈൽ ഫോണിൽ  പെൺകുട്ടിയുടെ ഫോട്ടോയും വീഡിയോയും പകർത്തിയശേഷം സമൂഹമാധ്യമത്തിലൂടെ വ്യാജ അക്കൗണ്ട്‌ വഴി യുവതിയുടെ മുഖം മോർഫ് ചെയ്ത് ഫോട്ടോകളും വീഡിയോകളും നിര്‍മ്മിച്ച് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. വെസ്റ്റ് സ്റ്റേഷൻ എസ്എച്ച്ഓ എം. ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻ്റ് ചെയ്തു.

Post a Comment

0 Comments

Ad Code

Responsive Advertisement