Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അടൂരും പന്തളത്തും മിന്നൽ ചുഴലി; മരങ്ങൾ കടപുഴകി വീണു.

അടൂരും പന്തളത്തും മിന്നൽ ചുഴലി; മരങ്ങൾ കടപുഴകി  വീണു.

പത്തനംതിട്ട: അടൂരിലും പന്തളത്തും കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. ചുഴലിക്കാറ്റിനെയും മഴയെയും തുടർന്ന് മരങ്ങൾ കടപുഴകി വീണു. പന്തളം - മാവേലിക്കര റോഡിൽ മുട്ടാറിൽ മരം വൈദ്യുതി ലൈനിന് മുകളിൽ വീണു ഗതാഗത തടസ്സം നേരിട്ടു. അടൂർ ഹോളിക്രോസ്സ് ആശുപത്രിക്ക് പുറകുവശം മാർത്തോമ്മ സ്കൂളിന് സമീപം വീടിന് മുകളിലേക്ക് മരം വീണു ആളുകൾ വീട്ടിനുള്ളിൽ കുടുങ്ങി. പന്തളം, മങ്ങാരം - മുത്തൂണിയിൽ മരം വീണ് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു. കടക്കാട് കൃഷി ഫാമിന് സമീപം മരം വീണ് ഗതാഗത തടസ്സം നേരിട്ടു. ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞു നിർത്തിയിട്ടിരുന്ന ഓട്ടോയുടെ മുകളിൽ വീണു. അടൂരിൽ നിന്നും ഫയർ ഫോഴ്സ് സംഘമെത്തി മരങ്ങൾ മുറിച്ചു മാറ്റുന്നത് തുടരുകയാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement