Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പനി ചികിത്സ കഴിഞ്ഞ് ഡിസ്ചാർജായി വീട്ടിലെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു.

പനി ചികിത്സ കഴിഞ്ഞ് ഡിസ്ചാർജായി വീട്ടിലെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു.


കാസർകോഡ്: ബദിയടുക്കയിൽ പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ് സുഖം പ്രാപിച്ചെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. പെര്‍ള കാട്ടുകുക്കെയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശി ആല്‍വിന്‍ ജോഷി (28) ആണ് മരിച്ചത്. 10 ദിവസം മുമ്പ് പനി ബാധിച്ച് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. ഡിസ്ചാര്‍ജായി വീട്ടിലെത്തിയ ആല്‍വിന് ഉച്ചക്ക് ഭക്ഷണം കഴിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന്  കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടന്‍ തന്നെ പെര്‍ള കജംപാടിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമദ്ധ്യേ മരണം സംഭവിച്ചു. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. 
        കണ്ണൂര്‍ സ്വദേശി പരേതനായ പുള്ളിപറമ്പില്‍ വീട്ടില്‍ ജോഷിയുടെയും ആഷ്ലി മാത്യുവിന്റെയും മകനാണ് ആല്‍വിന്‍ ജോഷി. എട്ടുവര്‍ഷം മുമ്പാണ് ജോഷിയുടെ കുടുംബം കാട്ടുകുക്കെയില്‍ സ്ഥലം വാങ്ങി താമസമാരംഭിച്ചത്. അശ്വിന്‍ ജോഷി ഏക സഹോദരനാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement