Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാൾ പിടിയിൽ.

ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാൾ പിടിയിൽ.


ഈരാറ്റുപേട്ട: മേലുകാവിൽ മോഷണക്കേസിൽ കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ  കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. രാമപുരം പിഴക് ഭാഗത്ത് തോട്ടത്തിൽ വീട്ടിൽ ടോം ജോൺ (34)  എന്നയാളെയാണ് മേലുകാവ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തും ചേര്‍ന്ന് 2018 ജൂൺ മാസം ഇടമറുക് ഭാഗത്ത് പെട്ടിക്കട നടത്തിയിരുന്ന വീട്ടമ്മയുടെ കഴുത്തിൽ കിടന്ന സ്വർണ്ണമാല ബൈക്കിലെത്തി പൊട്ടിച്ച് കടന്നു കളഞ്ഞ കേസില്‍ മേലുകാവ്  പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും, പിന്നീട് കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ പോവുകയുമായിരുന്നു. ഇത്തരത്തിൽ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞുവരുന്നവരെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് എല്ലാ സ്റ്റേഷനുകൾക്കും നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ  ഇയാളെ പിടികൂടുകയായിരുന്നു. മേലുകാവ് സ്റ്റേഷൻ എസ്എച്ച്ഓ രഞ്ജിത്ത് കെ. വിശ്വനാഥ്, എഎസ്ഐ അഷറഫ്, സിപിഓമാരായ സുരേഷ് ബാബു, സനൽകുമാർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.

Post a Comment

0 Comments

Ad Code

Responsive Advertisement