Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നാല് ദിവസം റേഷൻ കടകൾ അടഞ്ഞു കിടക്കും.

നാല് ദിവസം റേഷൻ കടകൾ അടഞ്ഞു കിടക്കും.


കോട്ടയം: റേഷൻ വ്യാപാരികൾ പ്രതിഷേധ സൂചകമായി ജൂലൈ 8, 9 തീയതികളിൽ സംസ്ഥാന വ്യാപകമായി കടകളടച്ച് സമരം നടത്തും. റേഷൻ ഡീലേഴ്സ് കോ-ഓർഡിനേഷൻ സംസ്ഥാന കമ്മിറ്റി നേതൃത്വത്തിലാണ് രാപ്പകൽ കടയടപ്പ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
         14,300ഓളം വരുന്ന ചില്ലറ റേഷൻ വ്യാപാരികളാണ് വേതന പാക്കേജ് പരിഷ്ക്കരിക്കണമെന്ന ആവശ്യം ഉന്നയിച്ച് സമരരംഗത്ത് ഉള്ളത്. കെടിപിഡിഎസ് ആക്ട് കാലോചിതമായി മാറ്റം വരുത്തുക, റേഷൻ വ്യാപാരി ക്ഷേമനിധി കാര്യക്ഷമമായി പരിഷ്കരിക്കുക, കിറ്റ് കമ്മീഷൻ വിതരണത്തിനായുള്ള കോടതിവിധി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
       ജൂൺ മാസത്തിലെ റേഷൻ വിതരണം ജൂലൈ 5 വരെ നീട്ടിയിരിക്കുന്നതിനാൽ, ജൂലൈ 6 ശനിയാഴ്ച റേഷൻ കടകൾക്ക് അവധിയാണ്. ജൂലൈ 8, 9 തീയതികളിൽ സമരം മൂലം കടകൾ അടഞ്ഞു കിടക്കുമ്പോൾ ഞായറാഴ്ചത്തെ പൊതു അവധി കൂടി ചേർത്ത് ചുരുക്കത്തിൽ നാല് ദിവസം റേഷൻ കടകൾ അടഞ്ഞു കിടക്കും. രാപ്പകൽ സമരത്തോട് സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ സെപ്റ്റംബർ മാസം മുതൽ അനിശ്ചിതകാല സമരത്തിന് തുടക്കമിടാനാണ് റേഷൻ ഡീലേഴ്സ് കോർഡിനേഷൻ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം.
      സമരപരിപാടികൾ വിശദീകരിച്ചു കൊണ്ട് സംയുക്ത സമരസമിതി  കോട്ടയത്ത് നടത്തിയ വാർത്ത സമ്മേളനത്തിൽ സംഘടന ജനറൽ കൺവീനർ അഡ്വ. ജോണി നെല്ലൂർ, അഡ്വ. ജി. കൃഷ്ണപ്രസാദ്, കാടാമ്പുഴ മൂസ്സ, ടി. മുഹമ്മദാലി, കെ.ബി. ബിജു, ജി. ശശിധരൻ, സി. മോഹനൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement