Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഉമ്മൻചാണ്ടി പൊതു പ്രവർത്തകർക്ക് എന്നും മാതൃകയാകയാണെന്ന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ.

ഉമ്മൻചാണ്ടി പൊതു പ്രവർത്തകർക്ക് എന്നും മാതൃകയാകയാണെന്ന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ.


കോട്ടയം: ഉമ്മൻചാണ്ടി പൊതു പ്രവർത്തകർക്ക് എന്നും മാതൃകയാകയാണെന്ന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. പൊതു ജനങ്ങൾക്ക് വേണ്ടി മരിക്കും വരെ  പ്രവർത്തിച്ച നേതാവായിരുന്നു അദ്ദേഹം.യാതൊരു വേർതിരിവുമില്ലാതെ എല്ലാവർക്കും ഒരേ മനസോടെ സഹായങ്ങൾ ചെയ്തു. അവരുടെ വേദന സ്വന്തം വേദനയായി കരുതി പ്രവർത്തിച്ചു. അദ്ദേഹം പൊതു പ്രവർത്തകർക്കും മാതൃകയാണെന്നും ഗവർണ്ണർ കൂട്ടി ചേർത്തു. ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് പുതുപ്പള്ളി പള്ളിയിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഗവർണ്ണർ.
          ഓർത്തോഡക്സ് സഭാ പരമാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ തൃതീയൻ കാതോലിക ബാവ അനുസ്മരണ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. സാധാരണ ജനങ്ങൾക്കിടയിൽ നിൽക്കുന്ന ക്രിസ്തുവാണ് ഉമ്മൻ ചാണ്ടിയെന്ന് ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ കൂരോപ്പട ളാക്കാട്ടൂരിൽ ആരംഭിക്കുന്ന
ഉമ്മൻ ചാണ്ടി സ്പോർട്സ് അരീന ഗോൾ ടർഫിൻ്റെ ശിലാഫലകം അനാച്ഛാദനവും ഗവർണ്ണർ നടത്തി. ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കുള്ള സ്കോർഷിപ്പ്  വിതരണത്തിൻ്റെ സംസ്ഥനതല ഉദ്ഘാടനവും വീൽചെയർ വിതരണവും ഗവർണ്ണർ നിർവഹിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement