Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വയനാട് ദുരന്തം: പുലിക്കളിയും കുമ്മാട്ടിക്കളിയും ഒഴിവാക്കി.

വയനാട് ദുരന്തം: പുലിക്കളിയും കുമ്മാട്ടിക്കളിയും ഒഴിവാക്കി. 

തൃശൂർ: ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ഈ വർഷം തൃശൂരില്‍ നാലാം ഓണനാളില്‍ നടത്താറുള്ള പുലിക്കളിയും കുമ്മാട്ടിക്കളിയും ഉണ്ടാവില്ല. സർക്കാർ ആഘോഷങ്ങള്‍ വെട്ടിച്ചുരുക്കിയ തീരുമാനത്തോടനുബന്ധിച്ചാണ് തൃശൂർ കോർപ്പറേഷൻ പുലിക്കളിയും കുമ്മാട്ടിക്കളിയും റദ്ദാക്കിയത്. 
         തൃശൂർ നഗരത്തില്‍ കോർപ്പറേഷന്റെ നേതൃത്വത്തില്‍ നാലാം  ഓണനാളായ സെപ്‌തംബർ 18നായിരുന്നു ഇത്തവണ പുലിക്കളി നടത്താന്‍ തീരുമാനിച്ചിരുന്നത്. ഇത്തവണ 11 ടീമുകളായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. ഇവര്‍ക്കുള്ള സമ്മാനത്തുക വര്‍ദ്ധിപ്പിക്കുന്നത് അടക്കമുള്ള തീരുമാനങ്ങള്‍ കോര്‍പ്പറേഷന്‍ പ്രഖ്യാപിച്ചിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement