Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ട്.

വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ട്.


തിരു.: അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ അനുസരിച്ച്, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ട് ആണ്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും അറിയിപ്പിലുണ്ട്.
        ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്. മലപ്പുറം, വയനാട്  ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയാണ് ഇവിടങ്ങളിൽ.

പുറപ്പെടുവിച്ച സമയവും തീയതിയും 13.00 01/08/2024

Post a Comment

0 Comments

Ad Code

Responsive Advertisement