Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വയനാട് ഉരുള്‍പൊട്ടലില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി.

വയനാട് ഉരുള്‍പൊട്ടലില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി.


കൊച്ചി: വയനാട് ഉരുള്‍പൊട്ടലില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുക്കുവാൻ രജിസ്ട്രാര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. കേസ് നാളെ രാവിലെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളും പരിഗണന വിഷയങ്ങളിലുണ്ട്. 
         ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നടപടി. വയനാട് ദുരന്തമുണ്ടായതിന് പിന്നാലെ സ്ഥിതിഗതികളെക്കുറിച്ച് ഹൈക്കോടതി ആരാഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് സ്വമേധയാ കേസെടുക്കാന്‍ തീരുമാനമായത്.  നേരത്തെ ദേശീയ ഹരിത ട്രൈബ്യൂണലും വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ റിപ്പോര്‍ട്ട് തേടിയിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement