Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര കലാപുരസ്കാരം സമ്മാനിച്ചു.

ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര കലാപുരസ്കാരം സമ്മാനിച്ചു.

ഗുരുവായൂർ: 2024 വർഷത്തെ ഗുരുവായൂർ ദേവസ്വം ശ്രീഗുരുവായൂരപ്പൻ ക്ഷേത്ര കലാ പുരസ്കാരം പ്രശസ്ത കൂടിയാട്ടം കലാകാരൻ കലാമണ്ഡലം രാമച്ചാക്യാർക്ക് മന്ത്രി  വി.എൻ. വാസവൻ സമ്മാനിച്ചു.  
      കഥകളി ഉൾപ്പെടെയുള്ള ക്ലാസിക്കൽ കലകൾക്ക് പ്രോൽസാഹനം നൽകുന്നതിൽ ക്ഷേത്രങ്ങൾ ഏറെ സംഭാവന നൽകിയിട്ടുണ്ടെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഗുരുവായൂർ ക്ഷേത്രത്തിൻ്റെ സമഗ്ര പശ്ചാത്തല വികസനത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കി കഴിയുന്നതും വേഗം പ്രവർത്തനങ്ങൾ ഏറ്റെടുക്കുമെന്ന് മന്ത്രി അറിയിച്ചു.
     ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ അദ്ധ്യക്ഷനായി. എൻ.കെ. അക്ബർ എംഎൽഎ, നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ്, കലാമണ്ഡലം കൽപിത സർവ്വകലാശാല മുൻ വൈസ് ചാൻസിലർ ഡോ.എം.വി. നാരായണൻ, ദേവസ്വം ഭരണസമിതി അംഗങ്ങളായ കെ.പി. വിശ്വനാഥൻ, വി.ജി. രവീന്ദ്രൻ, നഗരസഭ കൗൺസിലർ ശോഭാ ഹരിനാരായണൻ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement