Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വിദ്യാർത്ഥികളെ ചവിട്ടുകയും തല്ലുകയും ചെയ്ത സംഭവത്തില്‍ കായികാദ്ധ്യാപകന് സസ്‌പെൻഷൻ.

വിദ്യാർത്ഥികളെ ചവിട്ടുകയും തല്ലുകയും ചെയ്ത സംഭവത്തില്‍ കായികാദ്ധ്യാപകന് സസ്‌പെൻഷൻ.


സേലം: ഫുട്‌ബാള്‍ ടീമിലെ വിദ്യാർത്ഥികളെ ചവിട്ടുകയും തല്ലുകയും ചെയ്ത സംഭവത്തില്‍ കായികാദ്ധ്യാപകന് സസ്‌പെൻഷൻ. അണ്ണാമലൈ എന്ന അദ്ധ്യാപകനെയാണ് സസ്പെൻഡ് ചെയ്തത്. സേലം ജില്ലയിലെ മേട്ടൂരിന് സമീപമുള്ള സർക്കാർ എയ്ഡഡ് സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ ഫുട്ബാള്‍ ടൂർണമെന്‍റില്‍ കുട്ടികളുടെ മോശം പ്രകടനത്തില്‍ ഇയാള്‍ അസ്വസ്ഥനായിരുന്നു. തുടർന്നാണ് ഇയാള്‍ കുട്ടികളെ തല്ലുകയും ചവിട്ടുകയും ചെയ്തത്. ആക്രമണത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ അദ്ധ്യാപകനെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു.
        ജഴ്‌സിയും ഫുട്‌ബാള്‍ ബൂട്ടും ധരിച്ച്‌ ഗ്രൗണ്ടില്‍ ഇരിക്കുകയായിരുന്ന വിദ്യാർത്ഥികളെ അദ്ധ്യാപകൻ മർദ്ദിക്കുന്നത് വീഡിയോയില്‍ കാണാം. അദ്ധ്യാപകൻ അവരുടെ മുടിയിൽ പിടിച്ച് വലിക്കുന്നതും കാണാം. രോഷാകുലനായി സംസാരിക്കുന്നതും വീഡിയോയിലുണ്ട്. വിദ്യാർത്ഥികള്‍ കരഞ്ഞ് നിലത്തിരിക്കുന്നുണ്ട്. പൂർവ്വവിദ്യാർത്ഥിയാണ് വീഡിയോ പകർത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. സംഭവം പുറത്ത് അറിഞ്ഞതോടെ അദ്ധ്യാപകനും സ്ക്കൂളിനുമെതിരെ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ജില്ലാ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement