Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മണിമലയാറിനു കുറുകെ നടപ്പാലം നിർമ്മിക്കുമെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ.

മണിമലയാറിനു കുറുകെ നടപ്പാലം നിർമ്മിക്കുമെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ.


മുണ്ടക്കയം: ബൈപാസ് റോഡിൽ നിന്നും പഞ്ചായത്ത് സ്റ്റേഡിയത്തിലേക്ക് എളുപ്പത്തിൽ പോകുവാൻ മണിമലയാറിന് കുറുകെ നടപ്പാലം നിർമ്മിക്കുമെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പറഞ്ഞു. കേരളാ കോൺഗ്രസ് (എം) മണ്ഡലം നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനാവശ്യമായ പ്രാരംഭ നടപടികൾ ആരംഭിച്ചുവെന്നും വേങ്ങക്കുന്നിലും പഴയ മുണ്ടക്കയത്തുമുള്ള നൂറുകണക്കിന് കുടുംബങ്ങൾക്ക് ടൗണിലേക്ക് എത്താനുള്ള എളുപ്പവഴിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട വനിതാ കോൺഗ്രസ് (എം) ഭാരവാഹികൾക്ക് സ്വീകരണം നൽകി. സെപ്റ്റംബർ ഒന്നു മുതൽ എട്ട് വരെ വാർഡ് സമ്മേളനങ്ങൾ നടത്തുവാനും തീരുമാനിച്ചു. 
        മണ്ഡലം പ്രസിഡൻ്റ് ചാർലി കോശി അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.സി. തോമസ്, തങ്കച്ചൻ കാരക്കാട്ട്, ജോസ് നടുപറമ്പിൽ, വനിതാ കോൺഗ്രസ് (എം) ജില്ലാ വൈസ് പ്രസിഡൻ്റ് മോളി വാഴപ്പനാടി, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീലമ്മ ഡോമിനിക്, ചാക്കോ റ്റി.ജെ., ടോമി ഏബ്രഹാം, മാത്യുസ് വെട്ടുകല്ലാംകുഴി, സനീഷ് പി. ഷാജി, ജേക്കബ് ജോർജ്, പ്രമീള ബിജു, അനിയാച്ചൻ മൈലപ്ര, അരുൺ കുമാർ, അജി വെട്ടുകല്ലാംകുഴി, റിൻസി ജേക്കബ്, ആനിയ അജിത്ത്, അജേഷ് കുമാർ, മാത്യു വടശ്ശേരി, ജോയി ചീരൻകുന്നേൽ, ഷെരീഫ് പുതുപ്പറമ്പിൽ, തോമസ് മൂലേപ്പറമ്പിൽ, ഷാലു സജിത്ത്, ടോമി കോഴിമല എന്നിവർ സംസാരിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement