Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ടാക്സി ഡ്രൈവർമാരോട് സർക്കാരിന് അവഗണന: തണൽ 24X7.

ടാക്സി ഡ്രൈവർമാരോട് സർക്കാരിന് അവഗണന: തണൽ 24X7.


കോട്ടയം: തിരുവോണത്തിന് എല്ലാ സർക്കാർ ജീവനക്കാർക്കും മറ്റു സ്ഥാപനങ്ങളിൽ പോലും ബോണസും മറ്റും നൽകുന്നുണ്ടെങ്കിലും ടാക്സി വാഹനങ്ങളുടെ ഡ്രൈവർമാർക്ക് ബോണസ് നൽകുന്നില്ലെന്ന് പരാതി. വർഷാവർഷം അടയ്ക്കുന്ന ക്ഷേമനിധി തുകയുടെ പലിശ മതിയാകും ഇവർക്ക്
തിരുവോണത്തിന് ഒരു ചെറിയ തുക ബോണസായി നൽകുവാനെന്ന് ഈ മേഖലയിൽ ഉള്ളവർ പറയുന്നു. 
        സർക്കാർ ഇതിനു തയ്യാറാകാത്തത് പ്രതിഷേധാർഹമാണ്. എല്ലാ കാര്യങ്ങൾക്കും ടാക്സി വാഹനങ്ങൾ വേണം, ഇലക്ഷന് ഞങ്ങളുടെ വോട്ട് വേണം. പക്ഷേ സർക്കാർ എന്നും അവഗണിക്കുന്ന ഒരു വിഭാഗമായി ടാക്സി ഡ്രൈവർമാരെ കാണുന്നു. കുടുംബം പുലർത്തുവാൻ വേണ്ടി അന്നന്ന് കഷ്ടപ്പെടുന്ന ഡ്രൈവർമാർക്ക് ആർടിഓ, പോലീസ്, ക്യാമറകൾ ഇതെല്ലാം കഴിഞ്ഞ് മിച്ചം വല്ലതും കിട്ടിയാൽ ആയി. സർക്കാർ ടാക്സി ഡ്രൈവർമാർ എന്ന ഒരു വിഭാഗം ഉണ്ടെന്ന ഒരു കാര്യം കൂടി ഓർക്കേണ്ടതായിരുന്നു. തങ്ങളിൽ നിന്ന് വാങ്ങിയ ക്ഷേമനിധി തുകയുടെ പലിശ മതിയായിരുന്നു ഞങ്ങൾ ഓരോരുത്തർക്കും ബോണസ് നൽകാൻ. ഇങ്ങനെ ഒരു കൂട്ടം ആളുകൾ എങ്ങനെ കഴിയുന്നു ? അവർക്ക് എന്തെങ്കിലും ചെയ്യണം എന്നു പോലും ഓർത്തില്ല
തൊഴിലാളികളോടൊപ്പം എന്ന പറച്ചിൽ ഇപ്പോൾ സ്വകാര്യ വാഹന മുതലാളിമാരോടൊപ്പം എന്നാക്കണം. ദിനംപ്രതി എത്ര വാഹനങ്ങൾ പെർമിറ്റിൽ നിന്ന് പ്രൈവറ്റാക്കുന്നു. ഈ അധികാരികളുടെ മുമ്പിലൂടെ ഓടുന്നു. ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുന്നു. ഈ തിരുവോണത്തിന് ടാക്സി സംഘടനയോട് ചെയ്ത വിവേചനത്തിൽ ശക്തമായ പ്രതിഷേധം അറിയിക്കുന്നതായി ടാക്സി സംഘടനയായ തണൽ 24X7 ഗ്രൂപ്പ് ഓൾ ഇന്ത്യ സെക്രട്ടറി പ്രതീഷ് പീറ്റർ, രക്ഷാധികാരി ഗോപകുമാർ, സെക്രട്ടറി അജയകുമാർ, സംസ്ഥാന പ്രസിഡൻ്റ് സജി പെരിയാർ, മോഹനൻ പീരുമേട്, മധു വടക്കൻ, രാജേഷ് കൊടുകുത്തി ഡ്രൈവർമാർ എന്നിവർ അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement