Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പോർട്ട് ബ്ലെയർ ഇനി മുതൽ 'ശ്രീ വിജയപുരം'

പോർട്ട് ബ്ലെയർ ഇനി മുതൽ 'ശ്രീ വിജയപുരം'


ന്യൂഡൽഹി: കേന്ദ്രഭരണ പ്രദേശമായ ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹങ്ങളുടെ തലസ്ഥാന നഗരിയായ പോർട്ട് ബ്ലെയർ ഇനി മുതൽ 'ശ്രീ വിജയപുരം' എന്നായിരിക്കും അറിയപ്പെടുക. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 
          രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിലും ചരിത്രത്തിലും സമാനതകളില്ലാത്ത സ്ഥാനമുള്ള ആൻഡമാൻ നിക്കോബാർ ദ്വീപുകളെ കൊളോണിയൽ ചിഹ്നങ്ങളിൽ നിന്ന് മോചിപ്പിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമാണ് പേര് മാറ്റിയതെന്ന് അമിത് ഷാ പറഞ്ഞു. 'പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദർശനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, കൊളോണിയൽ ചിഹ്നങ്ങളിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കുന്നതിന് പോർട്ട് ബ്ലെയറിന്റെ പേര് ശ്രീ വിജയപുരം എന്ന് പുനർനാമകരണം ചെയ്യാൻ ഇന്ന് നാം തീരുമാനിച്ചു' -എക്‌സിൽ എഴുതിയ കുറിപ്പിൽ അമിത്ഷാ പറഞ്ഞു.
       'ശ്രീ വിജയപുരം'  ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിലെ വിജയത്തെയും ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ പങ്കിനെയും പ്രതീകവൽകരിക്കുന്നതായി അദ്ദേഹം അവകാശപ്പെട്ടു. 'ചോള സാമ്രാജ്യത്തിന്റെ നാവിക താവളമായി പ്രവർത്തിച്ചിരുന്ന ദ്വീപ് പ്രദേശം, ഇപ്പോൾ ഇന്ത്യയുടെ തന്ത്രപരവും വികസനപരവുമായ നിർണ്ണായക അടിത്തറയാണ്. നേതാജി സുഭാഷ് ചന്ദ്രബോസ് ത്രിവർണ്ണപതാക പ്രകാശനം ചെയ്ത സ്ഥലമാണിത്. രാഷ്ട്ര സ്വാതന്ത്ര്യത്തിനായി പോരാടിയ സ്വാതന്ത്ര്യസമര സേനാനികൾ കിടന്ന സെല്ലുലാർ ജയിലും ഇവിടെയാണ് ' - അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement