Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കുമാരനല്ലൂർ ദേവീക്ഷേത്രത്തിൽ ഉത്രാടംനിറ നാളെ.

കുമാരനല്ലൂർ ദേവീക്ഷേത്രത്തിൽ ഉത്രാടംനിറ നാളെ.

കോട്ടയം: കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിൽ ഉത്രാടംനിറ (ഇല്ലംനിറ) നാളെ നടക്കും. പ്രഭാത പൂജയെ തുടർന്നു രാവിലെ 8നാണ് ഉത്രാടംനിറ. മാഞ്ഞൂരിൽ നിന്ന് കൊണ്ടുവരുന്ന പുന്നെല്ലിൻ കതിരുകൾ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിൻ്റെ കിഴക്കേ ഗോപുരനടയിൽ എത്തിക്കും. തുടർന്ന് മധുര ഇല്ലത്തെ പൂജാസ്ഥാനി ഏറ്റുവാങ്ങി നാലമ്പലത്തിലേക്ക് എഴുന്നള്ളിച്ച് ദേവിയുടെ മുന്നിലെ നമസ്‌കാര മണ്ഡപത്തിൽ പൂജ നടത്തും. പൂജിച്ച കതിർ ആദ്യം ദേവിക്കും പിന്നീട് ഉപദേവ ക്ഷേത്രങ്ങളിലും സമർപ്പിച്ച ശേഷം ഐശ്വര്യത്തിന്റെ പ്രതീകമായി ഭക്തർക്ക് നൽകും.

Post a Comment

0 Comments

Ad Code

Responsive Advertisement