Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വീടിന് തീപിടിച്ച് അഞ്ച് പേർക്ക് പൊള്ളലേറ്റു. മൂന്നു പേരുടെ നില ഗുരുതരം.

വീടിന് തീപിടിച്ച് അഞ്ച് പേർക്ക് പൊള്ളലേറ്റു. മൂന്നു പേരുടെ നില ഗുരുതരം.


മലപ്പുറം: പെരുമ്പടപ്പിൽ പുറങ്ങിൽ വീടിന് തീപിടിച്ച് അഞ്ച് പേർക്ക് പൊള്ളലേറ്റു.ഇതിൽ മൂന്നു പേരുടെ നില ഗുരുതരമെന്നാണ് വിവരം. പുറങ്ങ് പള്ളിപ്പടി തൂക്കുപാലത്തിന് സമീപത്ത് താമസിക്കുന്ന ഏറാട്ട് വീട്ടിൽ സരസ്വതി, മകൻ മണികണ്ഠൻ, ഭാര്യ റീന, മക്കളായ അനിരുദ്ധൻ, നന്ദന എന്നിവർക്കാണ് പൊള്ളലേറ്റത്. 
        ഇന്ന് പുലർച്ചെ ഒരു മണിയോടെ വീടിൻ്റെ ഒരു മുറിയിലാണ് തീപിടുത്തം ഉണ്ടായത്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ വാതിൽ ചവിട്ടി പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊള്ളലേറ്റവരിൽ മണികണ്ഠൻ, റീന, സരസ്വതി എന്നിവരുടെ നിലയാണ് ഗുരുതരമായി തുടരുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement