Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഓണാഘോഷത്തിനിടെ അദ്ധ്യാപികയ്ക്ക് ക്ലാസ് മുറിയില്‍ വച്ച്‌ പാമ്പുകടിയേറ്റു.

ഓണാഘോഷത്തിനിടെ അദ്ധ്യാപികയ്ക്ക് ക്ലാസ് മുറിയില്‍ വച്ച്‌ പാമ്പുകടിയേറ്റു.


കാസർകോട്: നീലേശ്വരം രാജാസ് ഹൈസ്‌കൂളിലെ അദ്ധ്യാപികയ്ക്ക് ക്ലാസ് മുറിയില്‍ വച്ച്‌ പാമ്പുകടിയേറ്റു. നീലേശ്വരം സ്വദേശി വിദ്യയെയാണ് പാമ്പു കടിച്ചത്. അദ്ധ്യാപികയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ആയിരുന്നു സംഭവം. ഇന്ന് സ്‌കൂളില്‍ ഓണാഘോഷ പരിപാടികള്‍ ആയതിനാല്‍ ക്ലാസുകള്‍ ഉണ്ടായിരുന്നില്ല. 
        അദ്ധ്യാപികയുടെ കാലിനാണ് കടിയേറ്റത്.അവർ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. എന്നാല്‍, ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement