Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സംസ്ഥാനത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു. 


തിരു.: തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 75കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. ചെള്ള് പനിക്ക് സമാനമായ ബാക്ടീരിയൽ രോഗം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത് അപൂർവ്വമായാണ്. ഈ അപൂര്‍വ്വ രോഗം റിക്കറ്റ് സിയാ ടൈഫി എന്ന ഓര്‍ഗാനിസം മൂലമാണ് ഉണ്ടാകുന്നത്.
       രോഗി തലസ്ഥാനത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. സിഎംസി വെല്ലൂരിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പ്രത്യേകതരം ചെള്ളിലൂടെയാണ് രോഗാണു പകരുന്നത്. ശരീരവേദനയും, തളർച്ചയും മൂലം കഴിഞ്ഞ മാസം എട്ടിന് ആണ് രോഗി ചികിത്സ തേടി എത്തിയത്. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് രോഗി വെൻ്റലേറ്ററിലാണ്.
       എലിച്ചെള്ളിലൂടെയാണ് മ്യൂറിന്‍ ടൈഫസ് പകരുന്നത്. പനി, പേശി വേദന, ആന്തരിക അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമാവുക തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് ഈ രോഗം പകരില്ല എന്നത് ആശ്വാസകരമായ കാര്യമാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement