Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പ്രധാനാദ്ധ്യാപികയും അദ്ധ്യാപകനും തമ്മിൽ വാക്കുതർക്കം: പ്രധാനാദ്ധ്യാപിക കുഴഞ്ഞുവീണു.

പ്രധാനാദ്ധ്യാപികയും അദ്ധ്യാപകനും തമ്മിൽ വാക്കുതർക്കം: പ്രധാനാദ്ധ്യാപിക കുഴഞ്ഞുവീണു.

എരുമേലി: കാളകെട്ടി ഗവ. ട്രൈബൽ എൽപി സ്‌കൂളിലാണു സംഭവം. അബോധാവ സ്‌ഥയിലായ പ്രധാനാധ്യാപിക ജെയിൻ ജി. മരിയയെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസിൽ മൊഴി കൊടുത്തിട്ടുണ്ട്.
        സ്‌കൂളിൻ്റെ മുകളിൽ പാകിയിരുന്ന പഴയ ആസ്ബസ്‌റ്റോസ് ഷീറ്റുകൾ മാറ്റി പുതിയതു സ്ഥാപിച്ചപ്പോൾ പഴയ ഷീറ്റുകൾ, ലൈഫ് പദ്ധതിയിൽ നിർമ്മിക്കുന്ന ഒരു വീടിനു കൈമാറാൻ പിടിഎയുടെ നിർദ്ദേശപ്രകാരം പഞ്ചായത്തിൻ്റെ അനുമതിയോടെ തീരുമാനിച്ചിരുന്നു. ഇതിനായി പഞ്ചായത്തിൽ നിന്നുള്ള ഉത്തരവ് ഹാജരാക്കിയപ്പോൾ അതിൽ അപാകതയുള്ളതിനാൽ പ്രധാനാദ്ധ്യാപിക പുതിയ ഉത്തരവ് ആവശ്യ പ്പെട്ടു. ഈ സമയം സ്കൂളിലെ അദ്ധ്യാപകൻ ഓഫീസിലെത്തി പ്രധാനാദ്ധ്യാപികയെ ഭീഷണിപ്പെടുത്തി എന്നാണ് ആരോപണം. ഭയന്ന് പുറത്തേക്കോടിയപ്പോൾ തളർന്നു വീണതാണെന്നു ജെയിൻ പറഞ്ഞു. അതേസമയം, പ്രധാനാദ്ധ്യാപികയുടെ നടപടി ചോദ്യം ചെയ്യുക മാത്രമാണു ചെയ്തതെന്നും ഭീഷണിപ്പെടുത്തിയില്ല എന്നും ആരോപണ വിധേയനായ അദ്ധ്യാപകൻ പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement