Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഒമർ അബ്ദുല്ല ജമ്മു കശ്മീർ മുഖ്യമന്ത്രിയാകും.

ഒമർ അബ്ദുല്ല ജമ്മു കശ്മീർ മുഖ്യമന്ത്രിയാകും.


ശ്രീനഗർ: ഒമർ അബ്ദുല്ല ജമ്മു കശ്മീർ മുഖ്യമന്ത്രിയാകും. നാഷനല്‍ കോണ്‍ഫറൻസ് പാർട്ടിയുടെ നിയമസഭാ യോഗത്തിനു ശേഷം പാർട്ടി അദ്ധ്യക്ഷൻ ഫറൂഖ് അബ്ദുല്ലയാണ് ഇക്കാര്യം അറിയിച്ചത്.
യോഗത്തില്‍ ഐക്യകണ്ഠേനയാണ് ഒമറിനെ തിരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ഗവർണ്ണർക്ക് ഇതുസംബന്ധിച്ചു കത്തു നല്‍കും. 
        ജമ്മു കശ്മീർ കേന്ദ്രഭരണ പ്രദേശമായ ശേഷമുള്ള ആദ്യ മുഖ്യമന്ത്രിയാവുകയാണ് ഒമർ. സഖ്യകക്ഷിയായ കോണ്‍ഗ്രസിന്റെ മന്ത്രിസഭയിലെ പങ്കാളിത്തം, മന്ത്രിസഭയില്‍ എത്ര മന്ത്രിമാർ ഉണ്ടാകും, ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് നേതാക്കളാരെങ്കിലും എത്തുമോ തുടങ്ങിയ കാര്യങ്ങളില്‍ ചർച്ച തുടരുകയാണ്. സത്യപ്രതിജ്ഞ എന്നാണെന്നത് സംബന്ധിച്ചും തീരുമാനമായിട്ടില്ല.

Post a Comment

0 Comments

Ad Code

Responsive Advertisement