Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പത്ത് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു.

പത്ത് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു.


കോഴിക്കോട്: പത്ത് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു. ഓമശേരിയില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് ജോലിക്കിടെ കടന്നൽ കുത്തേറ്റത്.
         കുറ്റിക്കാടുകള്‍ വെട്ടി വൃത്തിയാക്കുന്നതിനിടെ കടന്നല്‍ക്കൂട്ടം ഇളകി വരുകയായിരുന്നു. പരിക്കേറ്റ ഏഴ് പേരെ ഓമശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് തുടർ ചികിത്സയ്‌ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. ഓമശേരി സ്വദേശികളായ നാരായണി (60), ഷീജ (40), ശോശാമ്മ (60), സിന്ധു (45), ഓമന (60), ജില്‍സ് (40), റൂബി (62) എന്നിവരെയാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. ഷാമേഷ്, രാമൻ, സുമതി തുടങ്ങിയവരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചതായി അധികൃതർ പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement