Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഓട്ടം പോയ ടാക്സി ഡ്രൈവറെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

ഓട്ടം പോയ ടാക്സി ഡ്രൈവറെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. 


തിരു.: ടാക്സി ഡ്രൈവറെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരത്തു നിന്നും ചെന്നൈ വിമാനത്താവളത്തിലേക്ക് ഓട്ടം പോയ ടാക്സി ഡ്രൈവര്‍ ഒരുവാതില്‍ക്കോട്ട ടിസി 91/418(2) പ്ലാമൂട്ടിൽ വീട്ടിൽ രാധാകൃഷ്ണനെ (53) ആണ് മരിച്ച നിലയില്‍ കണ്ടത്.
        ഓസ്‌ട്രേലിയൻ സ്വദേശികളെ ചെന്നൈ വിമാനത്താവളത്തില്‍ കൊണ്ടുവിടാനാണ് രാധാകൃഷ്ണന്‍ യാത്ര പോയത്. പിന്നീട് ഫോണ്‍ സ്വിച്ച്‌ ഓഫ് ആയി. വിവരം അറിയാതെ ഭാര്യ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ചെന്നൈ കോയമ്പേട് വിമാനത്താവളത്തിനു സമീപം തമിഴ്നാട് പൊലീസ് കാറിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. കാറിനുള്ളില്‍ നിന്നും മദ്യക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ട്രാവൽ ഏജന്‍സി വഴിയാണ് ഓട്ടം പോയത്. യാത്രക്കാരെ ചെന്നൈ എയര്‍പോര്‍ട്ടില്‍ കൊണ്ടുവിട്ടിരുന്നു. ക്ഷീണം കാരണം അടുത്ത ദിവസമേ എത്തുകയുള്ളൂവെന്ന് വീട്ടില്‍ പറഞ്ഞിരുന്നു. മദ്യപാനം നിര്‍ത്തിയിരുന്ന ആളാണ്‌ രാധാകൃഷ്ണൻ. കാറില്‍ മദ്യക്കുപ്പി കണ്ടെത്തിയിട്ടുണ്ട്. ചെന്നൈ പോലീസ് മേല്‍ നടപടികള്‍ സ്വീകരിക്കുകയാണെന്നും അതിനുശേഷം മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കുമെന്നും പോലീസ് പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement