Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തിരുവനന്തപുരം ഡിവിഷനിലെ എല്ലാ പാസഞ്ചർ ട്രെയിനുകളും മെമു ആക്കാനുള്ള നടപടി വേഗത്തിലാക്കി.

തിരുവനന്തപുരം ഡിവിഷനിലെ എല്ലാ പാസഞ്ചർ ട്രെയിനുകളും മെമു ആക്കാനുള്ള നടപടി വേഗത്തിലാക്കി.


തിരു.: തിരുവനന്തപുരം റെയിൽവേ ഡിവിഷനു കീഴിൽ സർവീസ് നടത്തുന്ന എല്ലാ പാസഞ്ചർ ട്രെയിനുകളും മെയിൻലൈൻ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റുകളാക്കി (മെമു) മാറ്റുന്നതിനുളള നടപടികൾ ദക്ഷിണ റെയിൽവേ വേഗത്തിലാക്കി. ഈ മാറ്റം പ്രാബല്യത്തിലാകുന്നതോടെ പ്രതിദിന യാത്രക്കാരുടെ ദുരിതം ഒരു പരിധി വരെ കുറയുമെന്നാണ് കരുതുന്നത്.
നിലവില്‍ പാസഞ്ചര്‍ ട്രെയിനുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ജോലിക്കാരായ സ്ത്രീകളടക്കമുളള യാത്രക്കാര്‍ തിക്കും തിരക്കും കാരണം ട്രെയിനുകളില്‍ ബോധം കെട്ടു വീഴുന്നത് നിത്യസംഭവം ആയിരിക്കുകയാണ്.
         ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ടുള്ള പ്രവൃത്തികൾ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നടക്കുന്നതിനാൽ മുമ്പ് ബസുകളെ ആശ്രയിച്ചിരുന്ന ജോലിക്കാരായ ഒട്ടേറെ യാത്രക്കാരാണ് ഇപ്പോള്‍ ട്രെയിനുകളെ ആശ്രയിക്കുന്നത്. കേരളത്തില്‍ ട്രെയിൻ യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് റെയിൽവേ അടുത്തിടെ നടത്തിയ ഒരു സർവേയില്‍ കണ്ടെത്തിയിരുന്നു.
നിലവിൽ 20 പാസഞ്ചർ ട്രെയിനുകളാണ് സംസ്ഥാനത്ത് സർവീസ് നടത്തുന്നത്. 2019ൽ തന്നെ പാസഞ്ചർ ട്രെയിൻ സർവീസുകൾ മെമു ആക്കാനുള്ള തീരുമാനം തിരുവനന്തപുരം റെയിൽവേ ഡിവിഷന്റെ പരിഗണനയിലുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement