Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പൂജ അവധി: കേരളത്തിലേക്ക് രണ്ട് സെപ്ഷ്യൽ ട്രെയിനുകൾ.

പൂജ അവധി: കേരളത്തിലേക്ക് രണ്ട് സെപ്ഷ്യൽ ട്രെയിനുകൾ.


ചെന്നൈ: പൂജ അവധിക്കുള്ള തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് രണ്ട് സെപ്ഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവെ. എംജിആർ ചെന്നൈ സെൻട്രലിൽ നിന്നും കോട്ടയത്തേക്കും മംഗളൂരു ജംഗ്ഷനിൽ നിന്ന് എറണാകുളം ജംഗ്ഷനിലേക്കും തിരിച്ചുമാണ് പ്രത്യേക തീവണ്ടികൾ സർവീസ് നടത്തുക. ബുക്കിം​ഗ് ആരംഭിച്ചതായി ദക്ഷിണ റെയിൽവെ വ്യക്തമാക്കി.      

         ഒക്ടോബർ 10, 12 തീയതികളിൽ രാത്രി 11.55 നാണ് ചെന്നൈ സെൻട്രലിൽ നിന്നും കോട്ടയത്തേയ്ക്ക് ഉള്ള സർവീസ് (06195) ആരംഭിക്കുക. ഉച്ചയ്ക്ക് 1.45ന് ട്രെയിൻ കോട്ടയത്തെത്തും. ഒക്ടോബർ 11, 13 തീയതികളിലാണ് കോട്ടയത്തു നിന്നുള്ള മടക്കസർവീസ് (06196). വൈകുന്നേരം 4.45ന് കോട്ടയത്തു നിന്നും പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 8.20ന് ചെന്നൈയിലെത്തും. തിരുവള്ളൂർ, ആർക്കോണം, കാട്പാടി, ജോലാർപ്പേട്ട, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ എന്നിവിടങ്ങളിലാണ് ഈ ട്രെയിനിന് സ്റ്റോപ്പ് ഉണ്ടാകുക. 8 സ്ലീപ്പർ ക്ലാസ്, 10 ജനറൽ ക്ലാസ് എന്നിവയാണ് സ്പെഷ്യൽ ട്രെയിനിലുണ്ടാവുക. 

          06155 എറണാകുളം ജം​ഗ്ഷൻ - മംഗളൂരു ജം​ഗ്ഷൻ സ്പെഷ്യൽ എക്സ്പ്രസ് 10-ാം തീയതി ഉച്ചയ്ക്ക് 12.30 ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് അതേദിവസം രാത്രി ഒൻപത് മണിക്ക് എറണാകുളത്ത് എത്തും. 11-ാം തീയതി മംഗളൂരുവിൽ നിന്ന് ഉച്ചയ്ക്ക് 1.50ന് പുറപ്പെട്ട് രാത്രി 9.25ന് എറണാകുളത്തെത്തുന്ന തരത്തിലാണ് സർവീസ്. ആലുവ, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശേരി, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് ഉണ്ടാകുക.

Post a Comment

0 Comments

Ad Code

Responsive Advertisement