Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പാലക്കാട്ടെ യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെൻഷൻ ഇന്ന്.

പാലക്കാട്ടെ യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെൻഷൻ ഇന്ന്.

പാലക്കാട്: പാലക്കാട്ടെ യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെൻഷൻ ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് പാലക്കാട് പാർവതി കല്യാണ മണ്ഡപത്തില്‍ നടക്കുന്ന കണ്‍വെൻഷൻ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. പി.കെ. കുഞ്ഞാലിക്കുട്ടിയടക്കമുള്ള യുഡിഎഫ് നേതാക്കളും കണ്‍വെൻഷനില്‍ സംസാരിക്കും.
       ചേലക്കര യുഡിഎഫ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെൻഷനും ഇന്ന് നടക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ പങ്കെടുക്കും. കണ്‍വെൻഷനു മുൻപ് നഗരത്തില്‍ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിന്റെ റോഡ് ഷോ ഉണ്ട്.
         അതേസമയം, കോണ്‍ഗ്രസിനെയാണ് സിപിഎം മുഖ്യശത്രുവായി കാണുന്നതെന്ന വിലയിരുത്തലിലാണ് കെപിസിസി നേതൃയോഗം. ബിജെപിയോട് സിപിഎമ്മിനുള്ളത് മൃദുസമീപനം ആണെന്നും കെപിസിസി ഭാരവാഹികളുടെയും രാഷ്ട്രീയകാര്യ സമിതി അംഗങ്ങളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗം വിലയിരുത്തി.

Post a Comment

0 Comments

Ad Code

Responsive Advertisement