Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു.

ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു.


തൃശൂർ: ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു. വരവൂർ പിലാക്കാട് പനംകുറ്റി കുളത്തിന് സമീപം പാടത്താണ് മധ്യവയസ്കരായ സഹോദരങ്ങളെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുണ്ടന്നൂർ ചീരമ്പത്തൂർ വീട്ടിൽ രവീന്ദ്രൻ (60), അരവിന്ദാക്ഷൻ (56) എന്നിവരാണ് മരിച്ചത്.
       കാട്ടുപന്നിക്ക് ഒരുക്കിയ വൈദ്യുത കെണിയിൽ തട്ടി  ഷോക്കേറ്റതാണ് എന്നാണ് പ്രാഥമിക നിഗമനം.
സമീപത്തു നിന്നും ചത്ത നിലയിൽ കാട്ടുപന്നിയെയും കണ്ടെത്തിയിരുന്നു.
കഴിഞ്ഞ രാത്രിയിൽ മീൻ പിടിക്കാൻ പോയ ഇവരെ കാണാതായതിനെ 
തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. 
ഇവരുടെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള പാടത്താണ് ഇരുവരും മരിച്ചു കിടന്നിരുന്നത്.
വൈദ്യുതി സ്ഥാപിച്ചത് ആരാണെന്നത്  ഉൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ചു വരുകയാണ്. കുന്നംകുളം എസിപിയുടെ നേതൃത്വത്തിൽ എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement