Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പ്രൊഫ. സി.ആർ. ഓമനക്കുട്ടൻ പുരസ്ക്കാരം നടൻ വിജയരാഘവന്.

പ്രൊഫ. സി.ആർ. ഓമനക്കുട്ടൻ പുരസ്ക്കാരം നടൻ വിജയരാഘവന്.

കോട്ടയം: അദ്ധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ. സി.ആർ. ഓമനക്കുട്ടൻ്റെ പേരിൽ രൂപീകരിച്ച ഫൗണ്ടേഷൻ്റെ പ്രഥമ അവാർഡ് നടൻ വിജയരാഘവന്. 25,000 രൂപയും ശിൽപ്പവും അടങ്ങുന്ന അവാർഡ് ഈ മാസം 26ന് വൈകുന്നേരം 4ന് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ നടക്കുന്ന ഫൗണ്ടേഷൻ ഉദ്ഘാടന ചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ വിതരണം ചെയ്യും. 
        എംജി സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ. ബാബു സെബാസ്റ്റ്യൻ, കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡൻ്റ് എബ്രഹാം ഇട്ടിച്ചെറിയ, ദർശന സാംസ്കാരിക കേന്ദ്രം ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ട്, ഫൗണ്ടേഷൻ ചെയർമാൻ വി. ജയകുമാർ എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് അരനൂറ്റാണ്ട് നാടക, സിനിമാ രംഗത്തെ സമഗ്ര സംഭാവന കണക്കിലെടുത്ത് വിജയരാഘവനെ അവാർഡിന് തിരഞ്ഞെടുത്തത്.

Post a Comment

0 Comments

Ad Code

Responsive Advertisement