Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വെടിപ്പുരയ്ക്ക് തീപിടിച്ച് നൂറ്റമ്പതോളം പേർക്ക് പൊള്ളലും പരിക്കും.

വെടിപ്പുരയ്ക്ക് തീപിടിച്ച് നൂറ്റമ്പതോളം പേർക്ക് പൊള്ളലും പരിക്കും.

കാസർകോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് തെയ്യംകെട്ട് മഹോത്സവത്തിനിടെ വെടിപ്പുരയ്ക്ക് തീപിടിച്ച് ഉണ്ടായ അപകടത്തിൽ 157 പേർക്ക് പൊള്ളലും പരിക്കുമേറ്റിട്ടുണ്ട്. പൊള്ളലേറ്റ നിരവധി പേരുടെ ​നില ​ഗുരുതരമാണ്. 
        രാത്രി 12 മണിയോടെയാണ് സംഭവം. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ കുളിച്ച് തോറ്റം ചടങ്ങിനിടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ആദ്യം നീലേശ്വരം, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഗുരുതരമായ നിരവധി പേരെ മംഗലാപുരത്തെ ആശുപതികളിലേക്ക് മാറ്റി. പടക്കം പൊട്ടിച്ചതിന്റെ തീപ്പൊരി വീണതാണ് തീപിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.

Post a Comment

0 Comments

Ad Code

Responsive Advertisement