Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാർത്ഥിയായി രണ്ട് പേരുകള്‍ക്ക് മുൻതൂക്കം.

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാർത്ഥിയായി രണ്ട് പേരുകള്‍ക്ക് മുൻതൂക്കം.



പാലക്കാട്‌: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാർത്ഥിയായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ഡിവൈഎഫ്‌ഐ നേതാവ് അഡ്വ. സഫ്ദർ ഷെരീഫ് എന്നിവരുടെ പേരുകള്‍ക്ക് മുൻതൂക്കം.
       ഇന്നത്തെ മണ്ഡലം കമ്മിറ്റി യോഗത്തില്‍ ഇക്കാര്യം ചർച്ച ചെയ്യും. ചർച്ചയ്ക്ക് ശേഷമായിരിക്കും പേരുകള്‍ സംസ്ഥാന സമിതിയുടെ അംഗീകാരത്തിന് അയക്കുക.
അന്തരിച്ച സിപിഐഎം നേതാവ് ഇമ്പിച്ചി ബാവയുടെ മരുമകളാണ് കെ. ബിനുമോള്‍. മലമ്പുഴ ഡിവിഷനില്‍ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബിനുമോള്‍, സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗമാണ്. ഡിവൈഎഫ്‌ഐ നേതാവ് വി. വസീഫിന്റെ പേര് മണ്ഡലത്തില്‍ ഉയർന്നു കേട്ടെങ്കിലും ജില്ലയില്‍ നിന്നുള്ളയാള്‍ തന്നെ പാർട്ടി സ്ഥാനാർത്ഥിയാകട്ടെ എന്ന നിലയ്ക്കാണ് ചർച്ചകള്‍ പുരോഗമിക്കുന്നത്.
       കഴിഞ്ഞ രണ്ട് തവണത്തെ തെരഞ്ഞെടുപ്പുകളിലും പാലക്കാട് സിപിഐഎം മൂന്നാം സ്ഥാനത്തേക്ക് പോയിരുന്നു. 2006ല്‍ കെ.കെ. ദിവാകരനാണ് മണ്ഡലത്തില്‍ അവസാനമായി വിജയിച്ച എല്‍ഡിഎഫ് സ്ഥാനാർത്ഥി.

Post a Comment

0 Comments

Ad Code

Responsive Advertisement