Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

താഴത്തങ്ങാടി വള്ളംകളി മാറ്റിവെച്ചു.

താഴത്തങ്ങാടി വള്ളംകളി മാറ്റിവെച്ചു.


കോട്ടയം: താഴത്തങ്ങാടി മത്സര വള്ളംകളി മാറ്റിവെച്ചു. ഒക്ടോബർ ആദിന് നടത്തുവാനാണ് തീരുമാനിച്ചിരുന്നത്. നെഹ്രു ട്രോഫി വള്ളംകളിയെ തുടർന്ന് ചാമ്പ്യൻസ് ബോട്ട് ലീഗും (സിബിഎൽ) ഈ വർഷം തന്നെ സംഘടിപ്പിക്കുമെന്ന സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ്‌ റിയാസിൻ്റെ പ്രഖ്യാപനത്തെ തുടർന്നാണ് താഴത്തങ്ങാടി വള്ളംകളി മാറ്റിവെക്കുവാൻ സംഘാടകരായ  കോട്ടയം വെസ്റ്റ് ക്ലബ്ബ് തീരുമാനിച്ചത്.
       കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി സിബിഎല്ലുമായി ചേർന്നാണ് താഴത്തങ്ങാടി വള്ളംകളി സംഘടിപ്പിച്ചുവരുന്നത്. വള്ളംകളിയുടെ പുതിയ തീയതി സിബിഎൽ കമ്മിറ്റിയുടെ അറിയിപ്പിനെ തുടർന്ന് തീരുമാനിക്കുമെന്ന് കോട്ടയം വെസ്റ്റ്‌ ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement