Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കോട്ടയം റയിൽവേ സ്റ്റേഷൻ രണ്ടാം കവാടം ഉദ്ഘാടനം 12ന്.

കോട്ടയം റയിൽവേ സ്റ്റേഷൻ രണ്ടാം കവാടം ഉദ്ഘാടനം 12ന്.


കോട്ടയം: കോട്ടയം റയിൽവേ സ്റ്റേഷനിൽ പുതിയതായി നിർമ്മിച്ച രണ്ടാം കവാടത്തിലെ ബുക്കിംഗ് കൗണ്ടർ, എസ്കലേറ്റർ എന്നിവയുടെ ഉദ്ഘാടനം ഈ മാസം 12ന് രാവിലെ 11 മണിക്ക് കേന്ദ്രമന്ത്രി ജോർജ് കുര്യൻ നിർവ്വഹിക്കുമെന്ന് അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എംപി അറിയിച്ചു. തുറമുഖ, ദേവസ്വം, സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ, ജോസ് കെ. മാണി എംപി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, മുൻസിപ്പൽ ചെയർപേഴ്സ്ൺ ബിൻസി സെബാസ്റ്റ്യൻ, റയിൽവേയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിക്കും.
        അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എംപി കഴിഞ്ഞയാഴ്ച വിളിച്ചു ചേർത്ത യോഗത്തിൽ ശബരിമല മണ്ഡലകാലം ആരംഭിക്കുന്ന നവംബർ 15ന് മുമ്പ് രണ്ടാം കവാടം തുറന്നു കൊടുക്കാൻ തീരുമാനമായിരുന്നു. 
       റെയിൽവേ സ്റ്റേഷന്റെ രണ്ടാം കവാടം തുറക്കുന്നതോടെ എംസി റോഡിൽ നിന്ന് സ്റ്റേഷനിലേയ്ക്ക് ഔദ്യോഗികമായ വഴിയാകും. ഇപ്പോൾ ഗുഡ്സ് ഷെഡ് റോഡ് വഴി ആളുകൾ എത്തുന്നുണ്ടെങ്കിലും ടിക്കറ്റ് എടുക്കാനുള്ള സൗകര്യം ഇവിടെയില്ല. റെയിൽപാളം കടന്നു വേണം പ്ലാറ്റ്ഫോമിൽ എത്താൻ. രണ്ടാം കവാടം തുറക്കുന്നതോടെ അഞ്ച് പ്ലാറ്റ്ഫോമുകളെയും ബന്ധിപ്പിക്കുന്ന ഫുട്ട് ഓവർ ബ്രിഡ്ജ് സൗകര്യവും ലഭിക്കും. എന്നാൽ, കോട്ടയത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി ബസുകൾ എത്തുന്ന നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും അമ്പത് മീറ്റർ പോലും ദൂരമില്ലാത്ത പ്ലാറ്റ്ഫോമുകളിലേയ്ക്ക് എത്താൻ ഒരു കിലോമീറ്ററിലധികം ഇപ്പോൾ സഞ്ചരിക്കേണ്ടതുണ്ട്. ഇതിനു കൂടി പരിഹാരമായി നാഗമ്പടം പാലവും ബസ് സ്റ്റാൻഡും തമ്മിൽ ബന്ധിപ്പിക്കുന്ന ഫുട്ട് ഓവർ ബ്രിഡ്ജിൽ നിന്നും പ്ലാറ്റ്ഫോമിലേയ്ക്കോ സ്റ്റാൻഡിൽ നിന്നും പ്ലാറ്റ്ഫോമിലേയ്ക്കോ ആവശ്യമായി ചൂണ്ടിക്കാട്ടിയിരുന്ന വഴി ഇപ്പോഴും നിർമ്മിച്ചിട്ടില്ല. സുരക്ഷ ചൂണ്ടിക്കാട്ടി ഇതുവഴിയുണ്ടായിരുന്ന താത്കാലിക വഴി കെട്ടിയടയ്ക്കുകയും ചെയ്തത് യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement