Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എലിവിഷം വെച്ച മുറിയില്‍ കിടന്നുറങ്ങിയ രണ്ട് കുട്ടികൾ മരിച്ചു, മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ.

എലിവിഷം വെച്ച മുറിയില്‍ കിടന്നുറങ്ങിയ രണ്ട് കുട്ടികൾ മരിച്ചു, മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ.

ചെന്നൈ: എലിവിഷം വെച്ച മുറിയില്‍ കിടന്നുറങ്ങിയ രണ്ട് കുട്ടികൾ മരിച്ചു. ചെന്നൈയിലെ കുന്ദ്രത്തൂരിലാണ് സംഭവം. വിശാലിനി (6), സായ് സുധൻ (1) എന്നീ കുട്ടികളാണ് മരിച്ചത്. ഇവരുടെ മാതാപിതാക്കളായ ഗിരിധരനും പവിത്രയും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
          ബാങ്ക് മാനേജറാണ് ഗിരിധരൻ. എലിശല്യം വർദ്ധിച്ചതോടെ ഗിരിധരൻ ഒരു കീടനിയന്ത്രണ കമ്പനിയെ സമീപിക്കുകയും കമ്പനി ജീവനക്കാർ വീട്ടിലെത്തുകയും ചെയ്തിരുന്നു. തുടർന്ന് ഇവർ എലിവിഷം മുറിയില്‍ പലയിടത്തായി വിതറിയിട്ടു. ഇത് കാര്യമാക്കാതെ രാത്രി കുടുംബം ഉറങ്ങുമ്പോള്‍ എസി ഓണാക്കുകയും ചെയ്തു. രാവിലെ നാലുപേരെയും അവശനിലയിൽ കണ്ട ബന്ധുക്കള്‍ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടികളുടെ ജീവൻ നഷ്ടമായിരുന്നു. മാതാപിതാക്കൾ അപകടനില തരണം ചെയ്തിട്ടില്ല എന്നാണ് റിപ്പോർട്ട്.
         സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഫോറൻസിക് വിദഗ്ധരുൾപ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തി. കുട്ടികൾ മരിച്ചതോടെ കീടനാശിനി കമ്പനിയുടെ ഉടമ ഒളിവിൽ പോയിരിക്കുകയാണ്. കമ്പനിയുമായി ബന്ധപ്പെട്ട ഒരാൾ അറസ്റ്റിലായെന്നും റിപ്പോർട്ടുണ്ട്. വിഷത്തിലെ രാസവസ്തുക്കൾ കലർന്ന വായു ശ്വസിച്ചതാവാം മരണകാരണമെന്നാണ് കരുതുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement