Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സ്‌പോട്ട് ബുക്കിംഗ് വഴി ശബരിമലയിലേക്ക് എത്ര പേര്‍ക്ക് വേണമെങ്കിലും വരാമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്.

സ്‌പോട്ട് ബുക്കിംഗ് വഴി ശബരിമലയിലേക്ക് എത്ര പേര്‍ക്ക് വേണമെങ്കിലും വരാമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്. 


ശബരിമല: സ്‌പോട്ട് ബുക്കിംഗ് വഴി ശബരിമലയിലേക്ക് എത്ര പേര്‍ക്ക് വേണമെങ്കിലും വരാമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. ഭക്തര്‍ ആധികാരിക രേഖ കരുതണം. വെര്‍ച്ച്വല്‍ ക്യൂ ബുക്കിംഗ് എണ്ണം നീട്ടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും പി.എസ്. പ്രശാന്ത് പറഞ്ഞു. നട തുറന്ന ശേഷം ദേവസ്വം ബോര്‍ഡിന് വരുമാനത്തിന്‍ 13 കോടിയുടെ അധിക വര്‍ദ്ധനയുണ്ടായതായും അദ്ദേഹം പറഞ്ഞു.
       വെര്‍ച്ച്വല്‍ ക്യൂ ബുക്കിംഗ് 70,000ല്‍ നിന്ന് 80,000 ആയി ഉയര്‍ത്തേണ്ട സാഹചര്യം നിലവിലില്ലെന്നാണ് ദേവസ്വം ബോര്‍ഡ് നിലപാട്. സ്‌പോട്ട് ബുക്കിംഗ് 10,000 ആയി നിജപ്പെടുത്തിയെങ്കിലും എത്ര പേര്‍ക്ക് വേണമെങ്കിലും സ്‌പോട്ട് ബുക്കിംഗ് വഴി ദര്‍ശനം നടത്താം. മിനിറ്റില്‍ 80 തീര്‍ത്ഥാടകരാണ് നിലവിൽ പതിനെട്ടാംപടി ചവിട്ടുന്നത്. പോലീസിന്റെ ക്രൗഡ് മാനേജ്‌മെന്റ് വിജയം കണ്ടു. 9 ദിവസത്തിനിടെ 13 കോടി 33 ലക്ഷം രൂപയുടെ അധിക വരുമാനമാണ് ബോര്‍ഡിന് ഉണ്ടായത്. ഉണ്ണിയപ്പം വില്‍പ്പന വഴി ഇതുവരെ രണ്ടുകോടി 21 ലക്ഷവും അരവണ വില്‍പ്പന വഴി 17 കോടി 71 ലക്ഷവും നേടി. കാണിക്ക വഴിയുള്ള വരുമാനം 14 കോടിയിലെത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.


Post a Comment

0 Comments

Ad Code

Responsive Advertisement