Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വനത്തിൽ കുടുങ്ങിയ ശബരിമല തീർത്ഥാടകരെ എൻഡിആർഎഫ് സംഘം പുറത്തെത്തിച്ചു.

വനത്തിൽ കുടുങ്ങിയ ശബരിമല തീർത്ഥാടകരെ എൻഡിആർഎഫ് സംഘം പുറത്തെത്തിച്ചു.

ശബരിമല: വനത്തിൽ കുടുങ്ങിയ 20 ശബരിമല തീർത്ഥാടകരെ എൻഡിആർഎഫ് സംഘം വനത്തിന് പുറത്തെത്തിച്ചു. പുല്ലുമേട് വഴി എത്തിയ 20 തീർത്ഥാടകരാണ് വനത്തിൽ കുടുങ്ങിയത്.
        സംഘത്തിലെ രണ്ട് പേർക്ക് ശാരീരിക അസ്വസ്ഥ വന്നതോടെയാണ് തീർത്ഥാടകർ വനത്തിൽ കുടുങ്ങിയത്. സന്നിധാനത്ത് നിന്ന് രണ്ടര കിലോ മീറ്റർ ഉള്ളിലാണ് തീർത്ഥാടകർ കുടുങ്ങിയത്. രാവിലെ 11 മണിക്കാണ് തീർത്ഥാടക സംഘം സന്നിധാനത്തേക്ക് പുറപ്പെട്ടത്. സംഘത്തിലെ രണ്ട് പേർക്ക് ശാരീരിക അസ്വസ്ഥ വന്നതോടെ, മറ്റുള്ളവർക്കും യാത്ര ചെയ്യാനാവാതായി. രാത്രിയായതിനാൽ വനത്തിന് പുറത്തേക്ക് പോകാൻ സാധിക്കാതെയും വന്നു. ഈയവസരത്തിലാണ് കുട്ടികൾ ഉൾപ്പെടയുള്ള തീർത്ഥാടക സംഘത്തെ
എൻടിആർഎഫ് സംഘവും ഫയർ ഫോഴ്‌സും ചേർന്ന് രക്ഷപ്പെടുത്തി സന്നിധാനത്തിൽ എത്തിച്ചത്. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട രണ്ട് അയ്യപ്പഭക്തരെയും താങ്ങിയെടുത്ത് സന്നിധാനം ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ചികിത്സയും നൽകി. എല്ലാവരുടെയും ആരോഗ്യനില പൂർണ്ണ തൃപ്തികരമാണ്..

Post a Comment

0 Comments

Ad Code

Responsive Advertisement