Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം കെഎസ്ആർടിസി വീണ്ടും പെരുവഴിയിൽ.

ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം  കെഎസ്ആർടിസി വീണ്ടും പെരുവഴിയിൽ.


ഇടുക്കി: മുറിഞ്ഞപുഴ- കണയങ്കവയൽ - കൊയിനാട് റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ് യാത്രക്കാരുമായി വഴിയിൽ കിടക്കുന്നത് നിത്യസംഭവമാകുകയാണ്. കാലഹരണപ്പെട്ട ഈ ബസ് മാറ്റി മറ്റൊരു ബസ് ഈ റൂട്ടിലേക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നാട്ടുകാരുടെ നിവേദനവും 18-8-2024 ൽ ഇടുക്കി എംപി ഡീൻ കുര്യാക്കോസിന്റെ ശുപാർശ കത്തും ചേർത്ത് ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാറിന് നൽകുകയും നേരിൽക്കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഈ പഴയ ബസ് മാറ്റി മറ്റൊരു ബസ് ഓടിക്കുവാനുള്ള നടപടികൾ സ്വീകരിക്കാൻ പൊൻകുന്നം എടിഒയ്ക്ക് നിർദ്ദേശം നൽകിയിട്ടുള്ളതും ആയിരുന്നു.
       എന്നാൽ, എടിഒയുടെ അനാസ്ഥ മൂലം നടപടിക്രമങ്ങൾ മുന്നോട്ടു പോയില്ല. ഈയാഴ്ചയിൽ തന്നെ മൂന്നു തവണയാണ് വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള യാത്രക്കാരെയും കൊണ്ട് ബസ് പാതിവഴിയിൽ കേടായി കിടന്നത്. ഇതുമൂലം ദിവസ വരുമാനക്കാരായ പ്രദേശവാസികളുടെ ജോലി മുടങ്ങുകയും വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം മുടങ്ങുകയും ചെയ്യുന്ന സംഭവം നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ബസ്സിന്റെ തകരാറുമൂലം  മറ്റെന്തെങ്കിലും അനിഷ്ടസംഭവങ്ങൾ ഉണ്ടായി ജനങ്ങളുടെ ജീവനോ സ്വത്തിനോ ഭീഷണി ഉണ്ടായാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം പൊൻകുന്നം എടിഒയ്ക്ക് ആയിരിക്കുകുമെന്നാണ് നാട്ടുകാർ പറയുന്നത്. ഈ കാലഹരണപ്പെട്ട പഴയ ബസ് മാറ്റി സഞ്ചാരയോഗ്യമായ മറ്റൊരു ബസ് എത്രയും വേഗം ഈ റൂട്ടിലേക്ക് അനുവദിച്ച് ഈ പ്രശ്നത്തിന് ഒരു പരിഹാരം കാണണമെന്ന് പെരുവന്താനം പഞ്ചായത്ത് മുൻ പ്രസിഡണ്ട് വി.സി. ജോസഫ് വെട്ടിക്കാട്ട് ആവശ്യപ്പെട്ടു.

Post a Comment

0 Comments

Ad Code

Responsive Advertisement