Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സംസ്ഥാന സ്കൂൾ കായികമേള; ഓവറോൾ ചാമ്പ്യഷിപ്പ് തിരുവനന്തപുരത്തിന്, അതലറ്റിക്സിൽ മലപ്പുറം.

സംസ്ഥാന സ്കൂൾ കായികമേള; ഓവറോൾ ചാമ്പ്യഷിപ്പ് തിരുവനന്തപുരത്തിന്, അതലറ്റിക്സിൽ മലപ്പുറം.

കൊച്ചി: സംസ്ഥാന സ്കൂൾ കായികമേളയിൽ തിരുവനന്തപുരത്തിന് ഓവറോൾ ചാമ്പ്യഷിപ്പ്, അതലറ്റിക്സിൽ മലപ്പുറമാണ് ചാമ്പ്യന്മാർ. 247 പോയിൻ്റുമായാണ് മലപ്പുറം അതലറ്റിക്സിൽ ചാമ്പ്യൻമാരായത്. 22 സ്വർണ്ണം, 32 വെള്ളി, 24 വെങ്കലം എന്നിവയാണ് മലപ്പുറത്തിൻ്റെ സമ്പാദ്യം. 218 പോയിൻ്റ് നേടിയ പാലക്കാടിനാണ് രണ്ടാം സ്ഥാനം. 25 സ്വർണ്ണം, 13 വെള്ളി, 18 വെങ്കലം എന്നിവയോടെയാണ് പാലക്കാട് രണ്ടാമതെത്തിയത്. ആതിഥേയരായ എറണാകുളം 73 പോയിൻ്റുമായി മൂന്നാമതും 72 പോയിൻ്റുമായി കോഴിക്കോട് നാലാമതും എത്തി.
         80 പോയിൻ്റ് നേടിയ കടകാശ്ശേരി ഐഡിയൽ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻ്ററി സ്കൂളാണ് ഏറ്റവും കൂടുതൽ പോയിൻ്റ് നേടിയത്. 44 പോയിൻ്റുമായി തിരുനാവായ നാവാമുകുന്ദ ഹയർ സെക്കൻ്ററി സ്കൂൾ രണ്ടാമതായി. 42 പോയിൻ്റുള്ള കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻ്ററി സ്കൂൾ മൂന്നാം സ്ഥാനവും നേടി.
       ഓവറോൾ ചാമ്പ്യൻഷിപ്പ് 1935 പോയിൻ്റുകളോടെയാണ് തിരുവനന്തപുരം നേടിയത്. 848 പോയിൻ്റുള്ള തൃശ്ശൂരാണ് രണ്ടാമത്. 824 പോയിൻ്റുമായി മലപ്പുറം മൂന്നാമതും എത്തി.

Post a Comment

0 Comments

Ad Code

Responsive Advertisement