Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

രണ്ടാം സിബിഎൽ കൈനകരിയിൽ, കെടിബിസിയുടെ നടുഭാഗം മത്സരിക്കും.

രണ്ടാം സിബിഎൽ കൈനകരിയിൽ, കെടിബിസിയുടെ നടുഭാഗം മത്സരിക്കും.


കോട്ടയം : താഴത്തങ്ങാടി സിബിഎൽ മത്സരത്തിലുണ്ടായ അനിഷ്ട സംഭവങ്ങളുടെ പേരിൽ മാറ്റി നിർത്തണമെന്ന ആവശ്യമുയർന്ന കോട്ടയം ജില്ലയിലെ പ്രമുഖ വള്ളംകളി ക്ലബായ കുമരകം ടൗൺ ബോട്ട് ക്ലബിന് സിബിഎൽ മത്സരങ്ങളിൽ തുടർന്ന് മത്സരിക്കാം. 
      ചാമ്പ്യൻസ് ബോട്ട് ലീഗിൻ്റെ ആദ്യ മത്സരത്തിൽ പ്രതികൂല കാലാവസ്ഥയിൽ മത്സരിച്ചു ഫൈനൽ കാണാതെ പുറത്തു പോയതിൽ പ്രതിക്ഷേധിച്ചതിന്റെ പേരിൽ വള്ളംകളി തടസ്സമുണ്ടായെന്ന കാരണത്താൽ ആജീവനാന്ത വിലക്കോ അഞ്ചു വർഷത്തെ വിലക്കോ നേരിടണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യമുയർന്നെങ്കിലും കുമരകം ടൗൺ ബോട്ട് ക്ലബിന് അനുകൂലമായ വിധിയാണ് ഉണ്ടായിരിക്കുന്നത്.
     സിബിഎൽ കമ്മറ്റിക്ക് മുൻപിൽ  ചില ക്ലബ്ബുകളും വള്ളസമിതികളും  കെടിബിസിയെ വിലക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ, ക്ലബ്ബിനെ അഞ്ചു വർഷത്തേക്ക് വിലക്കുവാൻ സിബിഎൽ കമ്മറ്റി എടുത്ത തീരുമാനത്തിൽ നിന്നുമാണ് ക്ലബിന് അനുകൂലമായ വിധി ഉണ്ടായിരിക്കുന്നത്. ഈ വിധിയെ തുടർന്ന് ക്ലബിന് ബാക്കിയുള്ള മത്സരങ്ങളിൽ കളിക്കുവാൻ സാധിക്കും. 
        വരുന്ന ശനിയാഴ്ച കൈനകരിയിലാണ് രണ്ടാമത്തെ സിബിഎൽ മത്സരം. വിധി അനുകൂലമായ സാഹചര്യത്തിൽ, നെടുമുടിയിൽ ക്ലബ് പരിശീലനം ആരംഭിച്ചു. 


Post a Comment

0 Comments

Ad Code

Responsive Advertisement