Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സംസ്ഥാനത്തെ 31 തദ്ദേശ വാര്‍ഡുകളിൽ നാളെ ഉപതെരഞ്ഞെടുപ്പ്.

സംസ്ഥാനത്തെ 31 തദ്ദേശ വാര്‍ഡുകളിൽ നാളെ ഉപതെരഞ്ഞെടുപ്പ്.
 

തിരു.: സംസ്ഥാനത്തെ 31 തദ്ദേശ വാര്‍ഡുകളില്‍ നാളെ ഉപതെരഞ്ഞെടുപ്പ് നടക്കും. മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് ഡിവിഷൻ ഉള്‍പ്പെടെയുള്ള 31 വാർഡുകളിലായി 102 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ഇതിൽ 50 പേര്‍ സ്ത്രീകളാണ്. അടുത്തു തന്നെ ചില തെരഞ്ഞെടുപ്പുകൾ നടന്നതിനാൽ, ഇടതുകൈയിലെ നടുവിരലിലാകും മഷിപുരട്ടുക.
      192 പോളിങ് ബൂത്തുതുകളാണ് സജ്ജമാക്കിയിരിക്കുന്നത്. രാവിലെ ആറിന് മോക്ക്‌പോള്‍ നടത്തും. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. തിരിച്ചറിയല്‍ രേഖയായി തെരഞ്ഞെടുപ്പു കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ്, ഫോട്ടോ പതിച്ച എസ്‌എസ്‌എല്‍സി ബുക്ക്, ദേശസാല്‍കൃത ബാങ്കില്‍ നിന്ന് ആറു മാസം മുമ്പ് ലഭിച്ച ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഉപയോഗിക്കാം.
        ക്രമസമാധാന പാലനത്തിനുള്ള നടപടി സ്വീകരിച്ചതായും സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു. പ്രശ്നബാധിത ബൂത്തില്‍ പ്രത്യേക പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തും. 
       ബുധനാഴ്ച രാവിലെ 10നാണ് വോട്ടെണ്ണല്‍. ഫലം www.sec.kerala.gov.in സൈറ്റിലെ TRENDല്‍ ഫലം ലഭ്യമാകും. സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് ചെലവു കണക്ക് അതത് തദ്ദേശസ്ഥാപന സെക്രട്ടറിക്ക് ജനുവരി പത്തിനകം നല്‍കണമെന്നും തെരഞ്ഞെടുപ്പു കമ്മീഷണര്‍ അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement