Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കാട്ടാന മറിച്ചിട്ട പന ദേഹത്ത് വീണ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി മരിച്ചു.

കാട്ടാന മറിച്ചിട്ട പന ദേഹത്ത് വീണ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി മരിച്ചു.

കോതമംഗലം: നേര്യമംഗലത്ത് കാട്ടാന മറിച്ചിട്ട പന ദേഹത്ത് വീണ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി മരിച്ചു. കോതമംഗലം എംഎ കോളജ് വിദ്യാര്‍ഥിനി ആന്‍ മേരിയും (21) സുഹൃത്ത് അൽത്താഫും  സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് കാട്ടാന മറിച്ചിട്ട പന വീഴുകയായിരുന്നു.
ഇന്നലെ നീണ്ടപ്പാറ ചെമ്പന്‍കുഴിയില്‍ വച്ചായിരുന്നു സംഭവം. ഇടുക്കി ഭാഗത്തു നിന്ന് കോതമംഗലം ഭാഗത്തേക്കു വരുകയായിരുന്നു ഇവര്‍. അല്‍ത്താഫ് നിലവിളിച്ചു ബഹളം വച്ചതോടെ സമീപത്തെ ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്ന് വനപാലകരെത്തി ജീപ്പിൽ ഇരുവരെയും നേര്യമംഗലത്ത് എത്തിച്ച്‌ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആന്‍മേരിയുടെ ജീവന്‍ രക്ഷിക്കാനായില്ല.
        ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് മുകളിലേക്ക് കാട്ടാന കുത്തിമറിച്ചിട്ട പന വീഴുകയായിരുന്നു എന്നാണ്‌ വിവരം. പാലക്കാട് കഞ്ചിക്കോട് പുതുശ്ശേരി വെസ്റ്റ് സി 12 ഐഎല്‍ ടൗണ്‍ഷിപ് ഇന്‍സ്ട്രമെന്റേഷന്‍ ക്വാര്‍ട്ടേഴ്‌സില്‍ ആണ് ആന്‍ മേരിയുടെ വീട്. കോതമംഗലം മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിങ് കോളജ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പരിക്കേറ്റ യുവാവ് കോതമംഗലത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement